Kallanum Bhagavathiyum
ErnakulamNattuvarthaKeralaNews

യുവാവിനെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത് പണയപ്പെടുത്താൻ ശ്രമം : രണ്ടുപേർ അറസ്റ്റിൽ

ഞാറക്കൽ ഒ.എൽ.എച്ച് കോളനിയിലെ പള്ളിപ്പറമ്പിൽ ജിനോ (29), ഓടംപറമ്പിൽ നിഖിൽ (28) എന്നിവരാണ് അറസ്റ്റിലായത്

വൈപ്പിൻ: യുവാവിനെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത് പണയപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. ഞാറക്കൽ ഒ.എൽ.എച്ച് കോളനിയിലെ പള്ളിപ്പറമ്പിൽ ജിനോ (29), ഓടംപറമ്പിൽ നിഖിൽ (28) എന്നിവരാണ് അറസ്റ്റിലായത്. ഞാറക്കൽ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

Read Also : ദാവൂദ് ഇബ്രാഹിം പാക് യുവതിയെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

ഡിസംബർ 21-നായിരുന്നു കേസിനാസ്പദമായ സംഭവം. ഞാറക്കൽ സ്വദേശി അമൽ വിച്ചു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വാഹന ഉടമ അമ്മയായതിനാൽ പണയപ്പെടുത്താൻ കഴിഞ്ഞില്ല. അമലിന്‍റെ മൊഴിയനുസരിച്ച് ഞാറക്കൽ പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സി.ഐ.രാജൻ കെ. അരമനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്. ഐ മാഹിൻ സലിം, എ.എസ്. ഐ സി.എ. ഷാഹിർ, സി.പി.ഒ മാരായ സ്വരാബ്, ടി.എക്സ്. അനൂപ്, ഫ്രഡി എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button