KeralaLatest NewsNews

‘അനഘ’യെന്ന പേരിൽ ചാറ്റിങ്, യുവാവിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ: മുഹമ്മദ്‌ അദ്നാന്റെ തട്ടിപ്പ് പൊളിയുമ്പോൾ

മലപ്പുറം: വിവാഹമോചിതയായ യുവതിയാണെന്ന് വിശ്വസിപ്പിച്ച് യുവാവിന് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി താഴത്തേതിൽ മുഹമ്മദ്‌ അദ്നാനെ(31) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ‘അനഘ’ എന്ന പേരിലായിരുന്നു ഇയാൾ യുവാവുമായി ചാറ്റ് ചെയ്തിരുന്നത്. ഏഴ് മാസത്തിനിടെ മൂന്ന് ലക്ഷത്തോളം രൂപ അടിച്ചെടുത്തതെന്നാണ് സൂചന.

പരപ്പനങ്ങാടി സി ഐ കെ ജെ ജിനേഷും സംഘവും ചേർന്നാണ് യുവാവിനെ അറസ്റ്റുചെയ്തത്. ഏഴുമാസം മുൻപാണ് തട്ടിപ്പ് തുടങ്ങിയത്. അനഘ എന്നു പേരുള്ള പെൺകുട്ടിയാണെന്നും അമ്മ അസുഖബാധിതയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ഇയാൾ അരിയല്ലൂർ സ്വദേശിയായ യുവാവുമായി അടുത്തു. പതുക്കെ പ്രണയം പറഞ്ഞു. വിവാഹ വാഗ്ദാനവും നൽകി. ഒടുവിൽ പലപ്പോഴായി യുവാവിൽ നിന്ന് മൂന്നുലക്ഷം രൂപയോളം തട്ടിയെടുത്തു.

ഒരേസമയം അനഘ എന്ന പെൺകുട്ടിയായും പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മുഹമ്മദ്‌ അദ്നാനായും രണ്ടു റോളുകളാണ് ഇയാൾ കൈകാര്യം ചെയ്തിരുന്നത്. അനഘയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുന്നതിനായി സോഷ്യൽമീഡിയയിൽ നിന്ന്‌ ഡൗൺലോഡ് ചെയ്ത ഏതോ ഒരു പെൺകുട്ടിയുടെ ഫോട്ടോ ഇയാൾ പരാതിക്കാരന് അയച്ചുനൽകി. ഇതോടെ ഇയാൾ വിശ്വസിക്കുകയും ചെയ്തു. എന്നാൽ, പലപ്പോഴായി നേരിൽ കാണാൻ ആവശ്യപ്പെടുമ്പോഴെല്ലാം ‘അനഘ’ ഒഴിഞ്ഞ് മാറുകയായിരുന്നു. അമ്മയ്ക്ക് സുഖമില്ല, കൂട്ടിരിക്കാൻ ആരുമില്ല എന്നൊക്കെ പറഞ്ഞായിരുന്നു ഒഴിഞ്ഞുമാറിയിരുന്നത്.

ഇതോടെ, താൻ കബളിപ്പിക്കപ്പെട്ടതാണെന്നുള്ള സംശയത്തിൽ ജില്ലാ പോലീസ് മേധാവി സുജിത്ത്‌ദാസിന്‌ പരാതി നൽകുകയായിരുന്നു. പരപ്പനങ്ങാടി ഇൻസ്‌പെക്ടർ കെ ജെ ജിനേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അജീഷ് കെ ജോൺ, ജയദേവൻ, സിവിൽ പൊലീസ് ഓഫീസമാരായ മുജീബ്, വിബീഷ്, രഞ്ജിത്ത് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button