Latest NewsNewsTechnology

5ജി സേവനങ്ങൾ അതിവേഗം വ്യാപിപ്പിച്ച് എയർടെൽ, 25 നഗരങ്ങളിൽ ലഭ്യം

2024 മാർച്ച് അവസാന വാരത്തോടെ രാജ്യത്തുടനീളം 5ജി സേവനം ലഭ്യമാക്കുമെന്ന് എയർടെൽ വാഗ്ദാനം ചെയ്തിട്ടുണ്ട്

ഇന്ത്യയിൽ അതിവേഗത്തിൽ 5ജി സേവനം വ്യാപിപ്പിക്കാനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ 25 നഗരങ്ങളിലാണ് എയർടെലിന്റെ 5ജി സേവനങ്ങൾ ലഭ്യമായിട്ടുള്ളത്. പുതുതായി ആഗ്ര, മീററ്റ്, ഖരക്പൂർ, പ്രയാഗ്ര് രാജ് എന്നീ നഗരങ്ങളിൽ 5ജി സേവനം ആരംഭിച്ചിട്ടുണ്ട്.

വിവിധ നഗരങ്ങളിൽ ഘട്ടം ഘട്ടമായാണ് എയർടെൽ 5ജി സേവനങ്ങൾ അവതരിപ്പിക്കുന്നത്. 5ജി സേവനം ലഭ്യമാകുന്ന നഗരങ്ങളിൽ, ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ തന്നെ 5ജി ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും. വരും ദിവസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് 5ജി സേവനങ്ങൾ വിന്യസിക്കാനാണ് എയർടെൽ പദ്ധതിയിടുന്നത്. 2024 മാർച്ച് അവസാന വാരത്തോടെ രാജ്യത്തുടനീളം 5ജി സേവനം ലഭ്യമാക്കുമെന്ന് എയർടെൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. വാണിജ്യ ആവശ്യങ്ങൾക്ക് രാജ്യത്ത് 5ജി അവതരിപ്പിച്ച ടെലികോം ഓപ്പറേറ്റർ കൂടിയാണ് ഭാരതി എയർടെൽ. നിലവിൽ, 5ജി സേവനം ഉറപ്പുവരുത്തുന്നതിൽ റിലയൻസ് ജിയോയും, എയർടെലും കടുത്ത മത്സരമാണ് കാഴ്ചവെക്കുന്നത്.

Also Read: ഗുണ്ടാബന്ധമുളള പൊലീസുകാരെ കണ്ടെത്താൻ ജില്ലാതല പരിശോധനയ്ക്ക് നിർദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button