AlappuzhaKeralaNattuvarthaLatest NewsNews

പൊതു വഴിയില്‍ മദ്യപിച്ച് സംഘർഷം സൃഷ്ടിച്ചു, പോലീസിന് നേരെയും ഭീഷണി: സിപിഎം കൗണ്‍സിലറടക്കം ഏഴ് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: പൊതു വഴിയില്‍ മദ്യപിച്ച് സംഘർഷം സൃഷ്ടിച്ച സിപിഎം മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കം ഏഴ് പേര്‍ അറസ്റ്റില്‍. എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട കൗണ്‍സിലര്‍ വിആര്‍ ജോണ്‍സന്‍, ശരത് ശശിധരന്‍, സജിത്ത്, അരുണ്‍ ചന്ദ്രന്‍, ഷിബന്‍, ശിവ ശങ്കര്‍, അര്‍ജുന്‍ മണി എന്നിവരാണ് അറസ്റ്റിലായത്.

വഴിയരികിൽ കാര്‍ നിര്‍ത്തി മദ്യപിക്കുകയായിരുന്ന സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ സംഘം നാട്ടുകാരുമായി വഴക്കുണ്ടാകുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തെയും മദ്യപ സംഘം ഭീഷണിപ്പെടുത്തി. സംഭവത്തില്‍ കേസെടുത്ത എടത്വ പോലീസ് പ്രതികളെ അറസ്റ് ചെയ്തത് സ്റ്റേഷനിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button