ThiruvananthapuramKeralaNattuvarthaLatest NewsNews

അയൽവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി: കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സ്റ്റേഷനില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം

നെടുമങ്ങാട് മുത്താംകോണം സ്വദേശി മനു(29) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

തിരുവനന്തപുരം: അയൽവാസിയായ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിന് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. നെടുമങ്ങാട് മുത്താംകോണം സ്വദേശി മനു(29) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കക്കൂസിലെ വെൻറിലേഷനിൽ തൂങ്ങി മരിക്കാനായിരുന്നു യുവാവിന്റെ ശ്രമം.

Read Also : ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം : മധ്യവയസ്കൻ അറസ്റ്റിൽ

ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. ഇന്ന് പുലർച്ചെ നാല് മണിക്കാണ് മനുവിനെ പിടികൂടിയത്. അയൽവാസിയുടെ വീട്ടിൽ ഇയാൾ അതിക്രമിച്ചുകടക്കുകയായിരുന്നു. യുവതിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് പിടികൂടി പൊലീസിൽ ഏല്‍പിച്ചത്.

സ്റ്റേഷനിൽ ചോദ്യം ചെയ്യലിനിടെ മൂത്രമൊഴിക്കാൻ പോകണം എന്ന് പറഞ്ഞ് ടോയ്‍ലറ്റിൽ കയറിയ മനു ഏറെ നേരമായിട്ടും പുറത്തുവന്നില്ല. തുടർന്ന്, പൊലീസ് ഉദ്യോഗസ്ഥൻ വാതിൽ ചവിട്ടി തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടൻ തന്നെ കഴുത്തിലെ കെട്ട് അറുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. അവശനിലയിലായ മനുവിനെ ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടർന്ന്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button