Latest NewsNewsLife Style

പിരീഡ്സിന് മുമ്പ് മുഖക്കുരു വരാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കേണ്ടത്..

ആർത്തവത്തിന് ദിവസങ്ങൾക്ക് മുമ്പ് മുഖക്കുരു വരുന്നത് സ്വാഭാവികമാണ്. ചിലർ അതിനെ പൊട്ടിച്ച് കളയാറുമുണ്ട്. മുഖക്കുരു പൊട്ടിച്ച് കളയുന്നത് കറുത്ത പാടുകൾ ഉണ്ടാകുന്നതിന് കാരണമാകും. മുഖക്കുരു ഒരു സാധാരണ ചർമ്മ അവസ്ഥയാണ്. അത് പലരിലും ആത്മവിശ്വാസം കുറയ്ക്കുന്നതിന് പോലും കാരണമാകും.

ചിലർക്ക് ബ്ലാക്ക്ഹെഡ്സ്, വൈറ്റ്ഹെഡ്സ് എന്നിവയും ഉണ്ടാകാറുണ്ട്. ആർത്തവചക്രത്തിൽ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ ചർമ്മത്തിൽ എണ്ണയുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയും അത് അഴുക്കും മുഖക്കുരുവും ഉണ്ടാകുന്നതിന് കാരണമാകുന്നു. ആർത്തവത്തിന് മുമ്പ് മുഖക്കുരു ഉണ്ടാകുന്നത് തടയാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം.

കരളിന്റെ പ്രവർത്തനം മന്ദഗതിയിലാണെങ്കിൽ അധിക ആൽക്കഹോൾ കരളിന് അമിതഭാരം നൽകുകയും ഈസ്ട്രജന്റെ അളവ് അസന്തുലിതമാക്കുകയും മുഖക്കുരു ഉണ്ടാകുന്നതിനും കാരണമാവുകയും ചെയ്യുന്നു.

കരളിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. മാത്രമല്ല ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഹെർബൽ ടീ കുടിക്കുന്നത് ശീലമാക്കുക.

ആർത്തവസമയത്തോ അതിനുമുമ്പോ ചിലർക്ക് കാർബോഹൈഡ്രേറ്റുകളും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ തോന്നാറുണ്ട്. ധാരാളം മധുരപലഹാരങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനും തുടർന്ന് മുഖക്കുരുവിലേക്ക് നയിക്കുകയും ചെയ്യുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങളും പഞ്ചസാര ചേർത്ത സംസ്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുക. ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും അടങ്ങിയ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ സന്തുലിതമാക്കുന്നത് ഉറപ്പാക്കുക.

പ്രോജസ്റ്ററോൺ അളവ് കുറവാണെങ്കിൽ കൂടുതൽ സെബം ഉണ്ടാക്കുന്നു. ഇത് മുഖക്കുരുവിന് കാരണമാകും. സിങ്ക്, മഗ്നീഷ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി6, വിറ്റാമിൻ ബി12 എന്നിവ അടങ്ങിയ ഭക്ഷണം പ്രോജസ്റ്ററോൺ അളവ് കൂട്ടുന്നതിന് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button