CricketLatest NewsNewsSports

ഇന്ത്യയ്‌ക്കെതിരായ ഏകദിനം: നേട്ടങ്ങളുടെ പട്ടികയില്‍ മൈക്കല്‍ ബ്രേസ്‌വെല്ലും ന്യൂസിലന്‍ഡും

മുംബൈ: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ 12 റൺസിന് തോറ്റെങ്കിലും ചില റെക്കോര്‍ഡ് പട്ടികയില്‍ ന്യൂസിലന്‍ഡും ബ്രേസ്‌വെല്ലും ഇടംപിടിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിൽ 49.2 ഓവറിൽ 337ന് ന്യൂസിലന്‍ഡ് ഇന്നിംഗ്സ് അവസാനിച്ചു.

ഒരു ഘട്ടത്തില്‍ ആറിന് 131 തകർന്ന ന്യൂസിലന്‍ഡിനെ 337 എന്ന സ്കോറിലെത്തിയച്ചത് മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ ഇന്നിംഗ്സാണ്. ആറാം വിക്കറ്റ് നഷ്ടമായതിന് ശേഷം 206 റണ്‍സാണ് ന്യൂസിലന്‍ഡ് കൂട്ടിച്ചേര്‍ത്തത്.

ആറ് വിക്കറ്റുകള്‍ നഷ്ടമായ ശേഷം കൂടുതല്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കുന്ന കാര്യത്തില്‍ ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനം പങ്കിട്ടു. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയാണ് ഒന്നാമത്. 2017ല്‍ ന്യൂസിലന്‍ഡിനെതിരെ ഓസീസ് ഏഴാം വിക്കറ്റ് കൂട്ടുക്കെട്ടിൽ 213 റണ്‍സാണ് നേടിയത്. ആറിന് 67 എന്ന നിലയിലായിരുന്ന ഓസീസ് മത്സരത്തില്‍ 280 റണ്‍സ് നേടി.

Read Also:- ഭക്ഷണത്തിൽ അമിത എരിവ് ഉപയോഗിച്ചാൽ…

78 പന്തില്‍ 140 റണ്‍സ് നേടി ന്യൂസിലന്‍ഡിന് വിജയപ്രതീക്ഷ നല്‍കിയ മൈക്കല്‍ ബ്രേസ്‌വെൽ ഏഴാം നമ്പറിലോ അതിന് താഴെയോ ബാറ്റ് ചെയ്ത് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കുന്ന പട്ടികയില്‍ മൂന്നാമനായി. ഇക്കാര്യത്തില്‍ മുന്‍ ന്യൂസിലന്‍ഡ് താരം ലൂക്ക് റോഞ്ചിയാണ് ഒന്നാമന്‍. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയിനിസ് രണ്ടാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button