KollamNattuvarthaLatest NewsKeralaNews

11 കാ​രി​യെ പീഡിപ്പിച്ചു : പ്ര​തി​ക്ക് 10 വ​ര്‍​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

ത​ടി​ക്കാ​ട് ല​ക്ഷം​വീ​ട്ടി​ല്‍ അ​വ​റാ​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന ഷാ​ജ​ഹാനെ(55)​യാ​ണ് കോടതി ശിക്ഷിച്ചത്

അ​ഞ്ച​ല്‍: ബ​ന്ധു​വാ​യ 11 കാ​രി​യെ പീഡിപ്പിച്ച കേ​സി​ലെ പ്ര​തി​ക്ക് പ​ത്തു​വ​ര്‍​ഷം ക​ഠി​ന ത​ട​വും നാ​ല്‍​പ്പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. ത​ടി​ക്കാ​ട് ല​ക്ഷം​വീ​ട്ടി​ല്‍ അ​വ​റാ​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന ഷാ​ജ​ഹാനെ(55)​യാ​ണ് കോടതി ശിക്ഷിച്ചത്. പു​ന​ലൂ​ര്‍ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷല്‍ കോ​ട​തി ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : നയന സൂര്യയുടെ മരണം: ക്രൈംബ്രാഞ്ച് സംഘം നാളെ മുതൽ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും, തെളിവ് ശേഖരണം കഠിനമെന്ന് വിലയിരുത്തൽ

പ​ത്തു​വ​ര്‍​ഷം ക​ഠി​ന ത​ട​വും നാ​ല്‍​പ്പ​തി​നാ​യി​രം രൂ​പ പി​ഴ​യും ആണ് കോടതി ശി​ക്ഷ വി​ധി​ച്ചത്. പി​ഴ തു​ക അ​തി​ജീ​വി​ത​ക്ക് ന​ല്‍​കാ​നും പി​ഴ ഒ​ടു​ക്കാ​ത്ത പ​ക്ഷം 20 മാ​സം കൂ​ടി അ​ധി​ക​മാ​യി ക​ഠി​ന ത​ട​വ് അ​നു​ഭവി​ക്ക​ണം എ​ന്നും കോടതി വി​ധി​ച്ചി​ട്ടു​ണ്ട്.

2020 ന​വം​ബ​റി​ല്‍ ആണ് കേസിനാസ്പദമായ സംഭവം. അ​ന്ന​ത്തെ അ​ഞ്ച​ല്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​ജു ജ​യേ​ഷാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ര​ഹ​സ്യ മൊ​ഴി അ​ട​ക്കം രേ​ഖ​പ്പെ​ടു​ത്തി​യ പൊ​ലീ​സ് പോ​ക്സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ ഒ​രു വ​ര്‍​ഷം കൊ​ണ്ട് വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി ശി​ക്ഷ ​വി​ധി​ക്കു​ക​യാ​യി​രു​ന്നു.

സ്പെ​ഷല്‍ ജി​ല്ല ജ​ഡ്ജി മു​ഹ​മ​ദ് റ​യീ​സ് ആ​ണ് പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​പി അ​ജി​ത്ത് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button