Latest NewsNewsIndia

ക്യൂബ വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്നു: ലോകത്തിന്റെ ഐക്യദാര്‍ഢ്യം വേണമെന്ന് ചെഗുവേരയുടെ മകള്‍

ബംഗളൂരു: കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണെന്ന് ചെഗുവേരയുടെ മകള്‍ അലൈഡ ഗുവേര. കോവിഡ് മഹാമാരിയും അമേരിക്കയുടെ ഉപരോധവും രാജ്യത്തെ പ്രതിസന്ധി രൂക്ഷമാക്കിയെന്ന് അലൈഡ ഗുവേര വ്യക്തമാക്കി.

ക്യൂബന്‍ സര്‍ക്കാര്‍ എല്ലാ വിഭവങ്ങളും ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിച്ചു, എങ്കിലും പ്രതിസന്ധിയുണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ബംഗളൂരുവില്‍ നടക്കുന്ന സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അലൈഡ ഗുവേര ഇക്കാര്യം വ്യക്തമാക്കിയത്.

11കാരിയോട് ലൈംഗികാതിക്രമം : 57കാരന് ഏഴുവർഷം കഠിനതടവും പിഴയും

‘കഴിഞ്ഞ വര്‍ഷം ക്യൂബക്കാരായ നിരവധി പേര്‍ രാജ്യം വിട്ടത് വേദനജനകമാണ്. പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ പ്രവര്‍ത്തിക്കണം. ജനങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷ്യസാധനങ്ങള്‍ കൂടുതലായി ഉല്‍പാദിപ്പിക്കണം. ക്യൂബക്ക് ലോകത്തിന്റെ ഐക്യദാര്‍ഢ്യം വേണം. വിജയം വരെ പോരാട്ടം തുടരും. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ 90 മൈല്‍ അകലെ ക്യൂബ എന്ന ചെറുദ്വീപില്‍ സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുത്തത് ജനങ്ങളുടെ ഐക്യം കൊണ്ടാണ്. ക്യൂബന്‍ വിപ്ലവം നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കയാണ്,’ അലൈഡ ഗുവേര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button