KottayamKeralaNattuvarthaLatest NewsNews

വീ​ടി​ന്‍റെ മു​ൻ​വ​ശം വാ​ഹ​നം പാ​ർ​ക്കു ചെ​യ്ത​തി​നെ ചൊല്ലി കയ്യാങ്കളി : മൂന്നുപേർ അറസ്റ്റിൽ

വാ​ക​ത്താ​നം പു​ളി​മൂ​ട്ടി​ൽ​കു​ന്ന് പു​ത്ത​ൻ​പ​റ​മ്പി​ൽ ബി​ജു (52), തോ​ട്ട​യ്ക്കാ​ട് പ​രി​യാ​രം അ​ട്ട​ച്ചി​റ വ​ഴി​പ​റ​ന്പി​ൽ സോ​ജി​മോ​ൻ (37), തോ​ട്ട​യ്ക്കാ​ട് പ​രി​യാ​രം ച​ക്ക​ൻ​ച്ചി​റ കൈ​ത​ളാ​വ് വ​ട​ക്കേ​മു​റി​യി​ൽ മ​ഹേ​ഷ് (29) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

വാ​ക​ത്താ​നം: വീ​ടി​ന്‍റെ മു​ൻ​വ​ശത്ത് വാ​ഹ​നം പാ​ർ​ക്കു ചെ​യ്ത​തി​നെ ചോ​ദ്യം ചെ​യ്ത യു​വാ​വി​നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റിൽ. വാ​ക​ത്താ​നം പു​ളി​മൂ​ട്ടി​ൽ​കു​ന്ന് പു​ത്ത​ൻ​പ​റ​മ്പി​ൽ ബി​ജു (52), തോ​ട്ട​യ്ക്കാ​ട് പ​രി​യാ​രം അ​ട്ട​ച്ചി​റ വ​ഴി​പ​റ​ന്പി​ൽ സോ​ജി​മോ​ൻ (37), തോ​ട്ട​യ്ക്കാ​ട് പ​രി​യാ​രം ച​ക്ക​ൻ​ച്ചി​റ കൈ​ത​ളാ​വ് വ​ട​ക്കേ​മു​റി​യി​ൽ മ​ഹേ​ഷ് (29) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. വാ​ക​ത്താ​നം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : കാ​ര്‍ ബ​സി​ലി​ടി​ച്ച​ശേ​ഷം മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ച് സ്ത്രീ ​ഉ​ള്‍പ്പെ​ടെ മൂ​ന്നു പേ​ര്‍ക്ക് പ​രി​ക്ക്

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച​യോ​ടെ യു​വാ​വും കു​ടും​ബ​വും വീ​ട്ടി​ലേ​ക്കു വ​രു​ന്ന സ​മ​യം വീ​ടി​ന്‍റെ മു​ൻ​വ​ശം വ​ഴി​യി​ൽ മാ​ർ​ഗ​ത​ട​സ​മാ​യി ബി​ജു​വി​ന്‍റെ വീ​ട്ടി​ൽ വ​ന്ന​വ​ർ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത​ത് അ​യ​ൽ​വാ​സി​യാ​യ ബി​ജു​വി​നോ​ട് ചോ​ദി​ക്കു​ക​യും തു​ട​ർ​ന്ന് ബി​ജു​വു​മാ​യി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യുമായിരുന്നു. തുടർന്ന്, ഇ​യാ​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് യു​വാ​വി​നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

യു​വാ​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന്, വാ​ക​ത്താ​നം പൊലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button