Latest NewsNewsInternational

ജി-20 അദ്ധ്യക്ഷ പദവി, ലോക രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യ മാറും: ചരിത്ര മുഹൂര്‍ത്തം എന്ന് വിശേഷിപ്പിച്ച് ലോകാരോഗ്യ സംഘടന

വരാനിരിക്കുന്ന ദശാബ്ദങ്ങളില്‍ ലോകരാജ്യങ്ങളുടെ ആരോഗ്യഘടന പോലും നിയന്ത്രിക്കുന്നത് ഒരുപക്ഷെ ഇന്ത്യയായിരിക്കും

ന്യൂഡല്‍ഹി : ജി-20 ഉച്ചകോടിക്ക് ഇന്ത്യ അദ്ധ്യക്ഷത വഹിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍, ചരിത്ര മുഹൂര്‍ത്തം എന്ന് വിശേഷിപ്പിച്ച് ലോകാരോഗ്യ സംഘടന. ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശഭരിതമായ നിമിഷത്തിലേക്കാണ് ഇന്ത്യ കുതിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ ദക്ഷിണ രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യ അദ്ധ്യക്ഷത വഹിക്കുന്ന ജി-20 ഉച്ചകോടി മാറുമെന്നും ഡബ്ല്യൂഎച്ച്ഒയുടെ എസിടി ആക്സിലറേറ്ററായ അയോദി അലകിജാ പ്രതികരിച്ചു.

Read Also: ഹർത്താലിനോടനുബന്ധിച്ചുണ്ടായ അക്രമം: പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ആരംഭിച്ചു

‘വരാനിരിക്കുന്ന ദശാബ്ദങ്ങളില്‍ ലോകരാജ്യങ്ങളുടെ ആരോഗ്യഘടന പോലും നിയന്ത്രിക്കുന്നത് ഒരുപക്ഷെ ഇന്ത്യയായിരിക്കും. മറ്റ് രാജ്യങ്ങള്‍ കണ്ട് പഠിക്കാന്‍ ഉതകുന്ന തരത്തില്‍ ഇന്ത്യ ഒരു വഴിവിളക്കായി തിളങ്ങുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്. അതിലേക്കുള്ള ചുവടുവയ്പ്പാണിതെന്നും വിശ്വസിക്കുന്നു. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷത ലോകരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്’, അലകിജ പറഞ്ഞു.

ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന പ്രമേയത്തിലാണ് ഇന്ത്യ ജി-20 ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കുന്നത്. എല്ലാ വര്‍ഷവും വിവിധ രാജ്യങ്ങളാണ് ജി-20ക്ക് അദ്ധ്യക്ഷത വഹിക്കുക. വരുന്ന ഉച്ചകോടിയില്‍ കാലാവസ്ഥാ വ്യതിയാനം, ഹരിത വികസനം, സാങ്കേതികപരമായ പരിവര്‍ത്തനങ്ങള്‍, സ്ത്രീകളാല്‍ നയിക്കപ്പെടുന്ന സര്‍ക്കാര്‍ എന്നീ വിഷയങ്ങളാണ് ചര്‍ച്ചയാവുകയെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button