Latest NewsCinemaMollywoodNews

കൊട്ട മധു എന്ന കഥാപാത്രത്തില്‍ യഥാർത്ഥ പൃഥ്വിരാജിന്‍റെ ഒരു ശതമാനം പോലും എനിക്ക് കാണാനായില്ല: രഞ്ജിത്ത് ശങ്കര്‍

കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒന്നിച്ച ചിത്രമാണ് ‘കാപ്പ’. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തില്‍ അഴിഞ്ഞാടിയ ക്വട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയുടെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ, ചിത്രത്തിൽ പൃഥ്വിരാജിന്‍റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍.

‘കാപ്പയിലെ കൊട്ട മധു എന്ന കഥാപാത്രത്തില്‍ യഥാർത്ഥ പൃഥ്വിരാജിന്‍റെ ഒരു ശതമാനം പോലും എനിക്ക് കാണാനായില്ല. ഗംഭീര പ്രകടനം. സൂക്ഷ്‍മം, നിയന്ത്രിതം, ഊര്‍ജ്ജസ്വലം. ഇനിയും ഇതുപോലെയുള്ള പ്രകടനങ്ങള്‍ക്കായി കാത്തിരിക്കുന്നു’ രഞ്ജിത്ത് ശങ്കര്‍ ട്വീറ്റ് ചെയ്തു.

ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവ്വഹിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘കാപ്പ’.

Read Also:- രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ഛായാഗ്രഹണം- ജോമോൻ ടി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ മനു സുധാകരൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പിആർഒ ശബരി എന്നിവരുമാണ്. ഷാജി കൈലാസ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രത്തിലും പൃഥ്വിരാജായിരുന്നു നായകൻ. ജിനു എബ്രഹാമിന്റേതായിരുന്നു രചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button