Latest NewsNewsIndia

കശ്‌മീരിൽ തീവ്രവാദം സജീവം, പാകിസ്ഥാനുമായി ചർച്ച നടത്തിയാൽ മാത്രമേ അത് അവസാനിപ്പിക്കാനാകൂ: ഫാറൂഖ് അബ്‌ദുള്ള

ജമ്മു കശ്‌മീർ: രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാവുന്ന വിദ്വേഷം പ്രചരിപ്പിക്കുകയാണ് ബിജെപിയെന്ന ആരോപണവുമായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്‌ദുള്ള. ജമ്മു കശ്‌മീരിൽ തീവ്രവാദം സജീവമാണെന്നും പാകിസ്ഥാനുമായി ചർച്ച നടത്തിയാൽ മാത്രമേ അത് അവസാനിപ്പിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. കശ്‌മീരി പണ്ഡിറ്റുകൾക്ക് അവരുടെ മുറിവുകളിൽ മരുന്ന് ആവശ്യമാണെന്നും, വിദ്വേഷത്തിന് പകരം സ്‌നേഹം നൽകുമ്പോൾ അത് സാധ്യമാകുമെന്നും ഫാറൂഖ് അബ്‌ദുള്ള കൂട്ടിച്ചേർത്തു.

ഫാറൂഖ് അബ്‌ദുള്ളയുടെ വാക്കുകൾ ഇങ്ങനെ;

‘തീവ്രവാദം സജീവമാണെന്നും നിങ്ങൾ പാകിസ്ഥാനുമായി സംസാരിക്കുന്നതുവരെ അത് അവസാനിക്കില്ലെന്നും എന്റെ രക്തം കൊണ്ട് ഞാൻ നിങ്ങൾക്ക് രേഖാമൂലം എഴുതി നൽകാം. 16 തവണ നമ്മുടെ അതിർത്തി കടന്ന് ഇറങ്ങിയ ചൈനയോട് സംസാരിക്കാൻ കഴിയുമ്പോൾ എന്തിനാണ് പാകിസ്ഥാനുമായുള്ള ചർച്ചയിൽ നിന്ന് പിന്മാറുന്നത്. നമ്മൾ ഒരു ശ്രമം നടത്തണം, പക്ഷേ ബിജെപി സർക്കാർ ഇതിന് വിമുഖത കാണിക്കുന്നത് അവരുടെ വോട്ട് ബാങ്കിനായി മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ഇടയിൽ പരസ്‌പരം വിദ്വേഷം പടർത്താൻ വേണ്ടിയാണ്’.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: പ്രതിക്ക് ഏഴു വർഷം തടവും പിഴയും

പാകിസ്ഥാനിൽ താമസിക്കുന്ന ഹിന്ദുക്കളുടെയും നമ്മുടെ രാജ്യത്തെ മുസ്ലീങ്ങളുടെയും സുരക്ഷയെക്കുറിച്ച് ശ്രദ്ധിക്കാതെ അവർ വിദ്വേഷം പടർത്തുകയാണ്. ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് വിദ്വേഷം നീക്കം ചെയ്‌തില്ലെങ്കിൽ, ഇന്ത്യയുടെ അഖണ്ഡതയ്ക്ക് ഭീഷണിയാവും. കഴിഞ്ഞ 30 വർഷമായി ഒരുപാട് കഷ്‌ടതകൾ അനുഭവിച്ച കശ്‌മീരി പണ്ഡിറ്റുകളുടെ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. വിദ്വേഷം പടർത്താനും അവരുടെ ദുരവസ്ഥ ഉപയോഗിച്ച് വോട്ട് നേടാനും ഒരു സിനിമ (ദി കശ്‌മീർ ഫയൽസ്) പുറത്തിറക്കി. തിരിച്ചുവരവിനും പുനരധിവാസത്തിനും വേണ്ടി അവർ (ബിജെപി) മുറവിളി കൂട്ടിയിട്ടും എന്താണ് സംഭവിച്ചത്.

പത്തനംതിട്ടയില്‍ വന്‍ അഗ്നിബാധ, കടകള്‍ കത്തി നശിച്ചു, ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനം

കശ്‌മീരിൽ പ്രധാനമന്ത്രിയുടെ പാക്കേജ് പ്രകാരം ജോലി ലഭിച്ചവർ പോലും തീവ്രവാദം മൂലം ജീവന് ഭീഷണി നേരിടുന്നു. കശ്‌മീരി പണ്ഡിറ്റുകളും മുസ്‌ലിങ്ങളും ഒരുപോലെ ദുരിതമനുഭവിക്കുന്നുണ്ട്. തീവ്രവാദം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം തന്റെ പ്രവർത്തകരും മന്ത്രിമാരും വലിയ തോതിൽ കൊല്ലപ്പെട്ടതായും ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു,’

shortlink

Related Articles

Post Your Comments

Related Articles


Back to top button