Latest NewsNewsTechnology

നിർണായക വെളിപ്പെടുത്തലുമായി ടി-മൊബൈൽ, ഹാക്കർമാർ സ്വന്തമാക്കിയത് മൂന്ന് കോടിയിലധികം ഉപയോക്താക്കളുടെ ഡാറ്റ

ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ടി-മൊബൈൽ വ്യക്തമാക്കിയിട്ടുണ്ട്

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലികോം സേവന ദാതാവായ ടി-മൊബൈൽ നിർണായക വെളിപ്പെടുത്തലുമായി രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ടി-മൊബൈലിന്റെ 3.7 കോടിയോളം ഉപയോക്താക്കളുടെ വിവരങ്ങളാണ് ചേർന്നിരിക്കുന്നത്. പ്രധാനമായും പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് അക്കൗണ്ട് ഉപയോക്താക്കളുടെ വിവരങ്ങളാണ് ഹാക്കർമാർ സ്വന്തമാക്കിയത്. രണ്ട് വർഷത്തിനിടെ രണ്ടാമത്തെ വലിയ സൈബർ ആക്രമണമാണ് ടി-മൊബൈലിന് ഉണ്ടായിരിക്കുന്നത്.

ഉപയോക്താക്കളുടെ അടിസ്ഥാന വിവരങ്ങളായ പേര്, ബില്ലിംഗ് അഡ്രസ്, ഇ-മെയിൽ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളാണ് ഹാക്ക് ചെയ്തിരിക്കുന്നത്. അതേസമയം, ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ടി-മൊബൈൽ വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം 11 കോടിയോളം വരിക്കാരാണ് ടി-മൊബൈലിന് ഉള്ളത്. സംഭവത്തെ തുടർന്ന് യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: വാറ്റ് കേന്ദ്രത്തിൽ റെയ്ഡ് : 10.5 ലിറ്റർ ചാരായവും 270 ലിറ്റർ കോടയും പിടികൂടി, ഒരാൾ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button