ThiruvananthapuramKeralaNattuvarthaNews

കിടപ്പിലായ അമ്മയെ മർദ്ദിക്കുന്നത് തടഞ്ഞ പൊലീസുകാരന് മകന്റെ മർദ്ദനം : പ്രതി അറസ്റ്റിൽ

അയിരൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മയ്യനാട് സ്വദേശി സജീവിനാണ് മര്‍ദ്ദനമേറ്റത്

തിരുവനന്തപുരം: വർക്കലയിൽ അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞ പൊലീസുകാരനെ മകൻ മര്‍ദ്ദിച്ചു. അയിരൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മയ്യനാട് സ്വദേശി സജീവിനാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പുല്ലാന്നികോട് സ്വദേശിയായ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : പ്രവാസികൾക്ക് ആശ്വാസം: യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട് സേവനം ആഴ്ചയിൽ 7 ദിവസവും ലഭ്യമാകും

ഇന്നലെ രാത്രി ഒമ്പതിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസുകാരനെ അസഭ്യം പറഞ്ഞ് നെ‌ഞ്ചിൽ ഇടിക്കുകയും യൂണിഫോമിന്‍റെ കോളറിൽ പിടിച്ചുവലിച്ച് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. മാന്തറയിൽ അടിപിടിയുണ്ടായ പ്രദേശത്തേക്ക് പോകുന്ന വഴിക്കാണ് മകൻ കിടപ്പുരോഗിയായ അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചത്.

തുടർന്ന്, ഷൈജുവിന്‍റെ വീട്ടിലെത്തിയ പൊലീസ് അമ്മയെ ഉപദ്രവിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. ഇതിന്‍റെ വിരോധത്തിലാണ് പിന്നാലെയെത്തിയ പ്രതി ഇടവയിൽ നിന്ന് കാപ്പിൽ ഹൈസ്‍കൂളിലേക്ക് പോകുന്ന വഴിയിൽ റോഡ‍ിൽവച്ച് സജീവിനെ ആക്രമിച്ചത്. കുടുംബകാര്യത്തിൽ ഇടപെടാൻ നീയാരാടാ എന്ന് പറഞ്ഞ് തടഞ്ഞുനിര്‍ത്തിയായിരുന്നു മർദ്ദനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button