Latest NewsNewsTechnology

ഇന്ത്യൻ വിപണിയിൽ കിടിലൻ ഹാൻഡ്സെറ്റുമായി ഇൻഫിനിക്സ് എത്തുന്നു

ഫോൺ പാനലിന് 1,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് നൽകിയിട്ടുണ്ട്

ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ കിടിലൻ ഹാൻഡ്സെറ്റുമായി ഇൻഫിനിക്സ് ഉടൻ എത്തും. ഇൻഫിനിക്സ് നോട്ട് 12ഐ സ്മാർട്ട് ഫോൺ ആണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ജനുവരി 25 മുതലായിരിക്കും ഇന്ത്യൻ വിപണിയിൽ നിന്നും ഈ ഹാൻഡ്സെറ്റ് വാങ്ങാൻ സാധിക്കുക. ഇവയുടെ പ്രധാന സവിശേഷതകൾ അറിയാം.

6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയാണ് ഈ ഹാൻഡ്സെറ്റുകൾക്ക് നൽകിയിരിക്കുന്നത്. ഫോൺ പാനലിന് 1,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് നൽകിയിട്ടുണ്ട്. ഇവയുടെ തിക്ക്നസ് 7.8 മില്ലിമീറ്ററാണ്. മീഡിയടെക് ഹീലിയോ ജി85 പ്രോസസറാണ് നൽകിയിട്ടുള്ളത്.

Also Read: പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഫീസ് തുകകൾ വഹിക്കേണ്ടത് തൊഴിലുടമകൾ: മാനവ വിഭവശേഷി മന്ത്രാലയം

50 മെഗാപിക്സൽ മെയിൻ ലെൻസ് ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. അതേസമയം, ഈ ഹാൻഡ്സെറ്റുകളുടെ വില, നിറം എന്നിവർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button