ThiruvananthapuramKeralaNattuvarthaLatest NewsNews

ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടുകെട്ടുന്നു എന്ന വ്യാജേന മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് ഇപ്പോള്‍ സ്വത്ത് കണ്ടെത്തല്‍ നടപടികളില്‍ കേരള പോലീസ് സ്വീകരിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍ ജനാധിപത്യവിരുദ്ധവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയും ആയിരുന്നു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും എന്നാല്‍ അതിന്റെ പേരില്‍ ഏതൊരാളുടെ മേലിലും കുതിര കയറാമെന്ന പോലീസ് നയം വെച്ചു പൊറുപ്പിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോടതി നിയമം നടപ്പാക്കാനാണ് ആവശ്യപ്പെട്ടത്, അല്ലാതെ നിരപരാധികളുടെ മേല്‍ അക്രമം കാണിക്കാനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രിഡ്ജില്‍ കരുതിയ ഭക്ഷണം കഴിക്കുമ്പോള്‍ സൂക്ഷിക്കണം, നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍
‘പോപ്പുലര്‍ ഫ്രണ്ടും, മുസ്ലിം ലീഗും ഇരു ദ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങള്‍ ആണ്. ഈ പ്രാഥമിക വിവരം പോലും ഇല്ലാത്തവരാണോ പോലീസിലുള്ളത് ? പോപ്പുലര്‍ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടുകെട്ടുന്നു എന്ന വ്യാജേന മുസ്ലിം ലീഗിന്റെയും, പോപ്പുലര്‍ ഫ്രണ്ട് ഇതര സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം കാണിച്ച പോലീസ് നടപടി, സര്‍ക്കാറിന്റെ നയം തന്നെയാണോ എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. എന്ത് തലതിരിഞ്ഞ നയമാണിത് ? പോലീസിന്റെ അനീതിയില്‍ അധിഷ്ടിഷ്ഠിതമായ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തും,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button