Latest NewsKeralaNews

പാറ്റൂർ ഗുണ്ടാ ആക്രമണക്കേസ്: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് അന്വേഷണസംഘം അറിഞ്ഞത് പ്രതികള്‍ കോടതിയിലെത്തിപ്പോൾ

തിരുവനന്തപുരം: പാറ്റൂർ ഗുണ്ടാ ആക്രമണക്കേസിലെ അന്വേഷണ ഏകോപനത്തിലുണ്ടായത് പൊലീസിന്റെ ഗുരുതര വീഴ്ച. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് അന്വേഷണ സംഘം അറിഞ്ഞില്ല. ഇന്നലെ പ്രതികള്‍ കോടതിയിലെത്തിപ്പോഴാണ് ഹൈക്കോടതി ഉത്തരവിന്‍റെ കാര്യം പൊലീസ് അറിയുന്നത്. പ്രതികള്‍ കോടതിയിൽ കീഴടങ്ങിയപ്പോള്‍ ഇവർക്കായി തമിഴ്നാട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു പൊലീസ്.

ഓം പ്രകാശിന്റെ കൂട്ടാളികളും മുഖ്യപ്രതികളുമായ ആരിഫും ആസിഫും ജോമോനും രജ്ഞിത്തുമാണ് ഹൈക്കോടതിയെ മുൻകൂർജാമ്യാപേക്ഷയുമായി സമീപിച്ചത്. വെള്ളിയാഴ്ച അപേക്ഷ തള്ളിയ കോടതി അടുത്ത ദിവസം കീഴടങ്ങാൻ നിർദ്ദേശിച്ച കാര്യം പേട്ട പൊലീസ് അറിഞ്ഞില്ല. ജാമ്യാപേക്ഷ തള്ളിയ കാര്യം സർക്കാർ അഭിഭാഷകനോ ഹൈക്കോടതിയിലെ ലൈസനിംഗ് ഓഫീസറോ അറിയിച്ചില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഇന്നലെ വഞ്ചിയൂർ പൊലീസ് സ്റ്റേഷന് സമീപമുള്ള മജിസ്ട്രേറ്റ് കോടതിയിലെ പത്തേമുക്കാലിന് പ്രതികളെത്തി കീഴടങ്ങിയ ശേഷമാണ് പൊലീസ് വിവരമറിയുന്നത്. പ്രതികള്‍ ഒളിവിലിരിക്കുമ്പോഴും ഉന്നതരുടെ ബന്ധുക്കളുമായി നിരന്തമായി വിളിച്ചത് പുറത്തായതോടെയാണ് പെട്ടന്നുള്ള കീഴടങ്ങലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button