Latest NewsNewsIndia

മോദിയുടെ ഭരണം അധിക കാലം നിലനിൽക്കില്ല: പ്രധാനമന്ത്രിയെ ഹിറ്റ്ലറിനോട് ഉപമിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഡോൾഫ് ഹിറ്റ്‌ലറിനോട് ഉപമിച്ച് കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഹിറ്റ്‌ലർ, ബെനിറ്റോ മുസ്സോളിനി, ഫ്രാൻസിസ്‌കോ ഫ്രാങ്കോ എന്നിവരുടെ ഭരണങ്ങളുമായി മോദിയെ താരതമ്യം ചെയ്‌ത സിദ്ധരാമയ്യ, പ്രധാനമന്ത്രി മോദിയുടെ ഭരണവും അധിക കാലം നിലനിൽക്കില്ലെന്നും പറഞ്ഞു.

‘അദ്ദേഹം പ്രധാനമന്ത്രിയാണ്, വരട്ടെ. ഞങ്ങൾക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാൽ ബിജെപി അധികാരത്തിൽ വരുമെന്ന് അദ്ദേഹം നൂറ് തവണ പറഞ്ഞാലും അത് നടക്കില്ലെന്ന് ഞാൻ പറയും. ആളുകൾ വിശ്വസിക്കണമെന്നില്ല, പക്ഷേ ഹിറ്റ്‌ലറിന് എന്ത് സംഭവിച്ചു? കുറച്ചു ദിവസങ്ങൾ അയാൾ ആഡംബരത്തോടെ നടന്നു. മുസ്സോളിനിക്കും ഫ്രാങ്കോയ്ക്കും എന്ത് സംഭവിച്ചു? അതുപോലെ മോദിയും കുറച്ച് കാലത്തേക്ക് മാത്രമേ ഇങ്ങനെ നടക്കൂ’ സിദ്ധരാമയ്യ വ്യക്തമാക്കി.

സേവനങ്ങൾ സ്മാർട്ടാക്കി യുഎഇ: വിസ അപേക്ഷ ഇനി ഓൺലൈനിൽ

എന്നാൽ, ഇത്തരം പ്രസ്‌താവനകൾ പ്രധാനമന്ത്രി മോദിയെ ദോഷകരമായി ബാധിക്കില്ലെന്നും പ്രധാനമന്ത്രിയുടെ വ്യക്തിത്വം രാജ്യത്തിനാകെ അറിയുന്നതാണെന്നും, സിദ്ധരാമയ്യയുടെ പരാമർശത്തോട് പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

‘ഇന്ത്യയിലെ 130 കോടി ജനങ്ങൾക്ക് മോദിയുടെ വ്യക്തിത്വം അറിയാം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഒന്നും നടക്കില്ല. ഗുജറാത്തിൽ പോലും അവർ ഇങ്ങനെ സംസാരിച്ചു, എന്നിട്ടും അദ്ദേഹം പരമാവധി വോട്ടിലേക്ക് ഉയർന്നു. അതുതന്നെയാണ് ഇവിടെയും സംഭവിക്കാൻ പോകുന്നത്’ ബസവരാജ് ബൊമ്മെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button