KollamKeralaNattuvarthaLatest NewsNews

ക്ഷേ​ത്ര ചി​റ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു

ക​ട​മാ​ന്‍​കോ​ട് തെ​ങ്ങു​പ​ണ വീ​ട്ടി​ല്‍ തു​ള​സി (43) ആ​ണ് മ​രി​ച്ച​ത്

അ​ഞ്ച​ല്‍: ക​ട​മാ​ന്‍​കോ​ട് ക്ഷേ​ത്ര ചി​റ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. ക​ട​മാ​ന്‍​കോ​ട് തെ​ങ്ങു​പ​ണ വീ​ട്ടി​ല്‍ തു​ള​സി (43) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ഓ​ടെ​യാ​ണ് സം​ഭ​വം. ക​ട​മാ​ന്‍​കോ​ട് മ​ഹാ​ദേ​വ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു തു​ള​സി. വി​വാ​ഹ​ശേ​ഷം നാ​ട്ടു​കാ​ര്‍ അ​ട​ക്കം പ​ല​രും നോ​ക്കി നി​ല്‍​ക്കെ​യാ​ണ് തു​ള​സി ക്ഷേ​ത്ര ചി​റ​യി​ല്‍ കു​ളി​ക്കാ​നാ​യി ഇ​റ​ങ്ങി​യ​ത്. കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ന്ന് ര​ണ്ടു ത​വ​ണ മു​ങ്ങി പൊ​ങ്ങി​യ ഇ​യാ​ളെ കാ​ണാ​താ​യ​ത്തോ​ടെ വാ​ര്‍​ഡ്‌ മെ​മ്പ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വ​രം കു​ള​ത്തു​പ്പു​ഴ പോ​ലീ​സി​നെ​യും ഫ​യ​ര്‍ ഫോ​ഴ്സി​നേ​യും അ​റി​യി​ച്ചു.​

Read Also : രാജ്യത്ത് ഇലക്ട്രിക് വെഹിക്കിൾ മുന്നേറ്റം തുടരുന്നു, ഈ വർഷം ഇരുപതിനായിരം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

തുടർന്ന്, പൊ​ലീ​സും പു​ന​ലൂ​രി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും ചെ​ളി​ക്കെ​ട്ടും പാ​യ​ലും വ​ള്ളി​ക്കെ​ട്ടും നി​റ​ഞ്ഞ ചി​റ​യി​ല്‍ ഇ​റ​ങ്ങാ​ന്‍ ബു​ദ്ധി​മു​ട്ടാ​യി. പി​ന്നീ​ട് വ​നം വ​കു​പ്പ് വാ​ച്ച​റും പ്ര​ദേ​ശ​വാ​സി​യു​മാ​യ ര​വി എ​ന്ന​യാ​ൾ ചി​റ​യി​ല്‍ ഇ​റ​ങ്ങി മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രേ​ത​നാ​യ ച​ന്ദ്ര​ന്‍ കാ​ണി​യു​ടെ​യും രാ​ഗി​ണി​യു​ടെയും മ​ക​നാ​യ തു​ള​സി അ​വി​വാ​ഹി​ത​നാ​ണ്. കു​ള​ത്തു​പ്പു​ഴ പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കാ​ര്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃതദേഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button