News

കെട്ടിടത്തില്‍ നിന്നും ചാടി കോളേജ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം : സംഭവം വയനാട് മുട്ടിൽ

ഡബ്ല്യ.എം.ഒ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്

മുട്ടിൽ: വയനാട് മുട്ടില്‍ കോളേജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഡബ്ല്യ.എം.ഒ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയും കല്‍പ്പറ്റ സ്വദേശിനിയുമായ ഇരുപതുകാരിയാണ് മൂന്നുനില കെട്ടിടത്തിനു മുകളില്‍ നിന്ന് താഴേക്ക് ചാടിയത്.

Read Also : ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം നാളെ: ടീമിൽ അഴിച്ചുപണി, സൂപ്പർ താരങ്ങൾ പുറത്ത്

പരിക്കേറ്റ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നട്ടെല്ലിന് പൊട്ടല്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം.

Read Also : ഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം നാളെ: ടീമിൽ അഴിച്ചുപണി, സൂപ്പർ താരങ്ങൾ പുറത്ത്

ആത്മഹത്യ സൂചന നൽകുന്ന ഇൻസ്റ്റാഗ്രാം റീലിട്ട ശേഷമാണ് വിദ്യാര്‍ത്ഥിനി കെട്ടിടത്തിൽ നിന്നും ചാടിയത്. ആത്മഹത്യാശ്രമത്തിനുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button