NewsTechnology

സാംസംഗ് ഗാലക്സി എഫ്23 5ജി: റിവ്യൂ

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് സാംസംഗ് ഗാലക്സി എഫ്23 5ജി. ഒട്ടനവധി സവിശേഷതകളാണ് ഈ ഹാൻഡ്സെറ്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സാംസംഗ് ഗാലക്സി എഫ്23 5ജിയുടെ വിലയും പ്രധാന ഫീച്ചറുകളും പരിചയപ്പെടാം.

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും കോണിക് ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 750ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക.

Also Read: ഭക്ഷണം കഴിച്ചതിന് ശേഷം ചെറിയ നടത്തം ശീലമാക്കിയില്‍ ആരോഗ്യത്തിന് ഇരട്ടി ഫലം

50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. സാംസംഗ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണുകളുടെ വില 11,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button