Latest NewsKeralaNews

ഹെൽമെറ്റ് തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ: നിർദ്ദേശങ്ങളുമായി കേരളാ പോലീസ്

കൊച്ചി: നിയമം പാലിക്കുന്നു എന്ന് വരുത്തി തീർക്കാനുള്ള കുറുക്കുവഴിയായി വിലകുറഞ്ഞ ഹെൽമെറ്റുകൾ വാങ്ങാൻ തയ്യാറെടുക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അപകട സമയത്ത് ഒരു പക്ഷെ വിലകുറഞ്ഞ ഹെൽമെറ്റ് കൂടുതൽ പരിക്കുകൾ സൃഷ്ടിച്ചേക്കാമെന്ന് പോലീസ് പറയുന്നു.

Read Also: ആർഎസ്എസ് ഏജന്റ് എന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്ന ഗവർണറുമായി ഉണ്ടാക്കിയ ഒത്തുതീർപ്പാണ് നയപ്രഖ്യാപനം: വിഡി സതീശൻ

ഹെൽമെറ്റ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സർട്ടിഫിക്കറ്റ് : ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് അംഗീകരിച്ചിട്ടുള്ള ഹെൽമെറ്റുകൾക്ക് ഐഎസ്‌ഐ മുദ്രണമുണ്ടാകും. ഇത്തരം ഹെൽമെറ്റുകൾ മാത്രമാണ് ഇന്ത്യൻ ഗതാഗത നിയമങ്ങൾ അനുശാസിക്കുന്ന സുരക്ഷ ഉറപ്പു നൽകുന്നുള്ളൂ. ഹെൽമെറ്റിന് പിൻ ഭാഗത്തായാണ് സാധാരണ ഐഎസ്‌ഐ സ്റ്റിക്കറ്റ് പതിപ്പിക്കാറ്. വ്യാജമായി ഐഎസ്‌ഐ സ്റ്റിക്കറുകൾ പതിപ്പിച്ച ധാരാളം വില കുറഞ്ഞ ഹെൽമെറ്റുകൾ ലഭ്യമാണ്. അതിനാൽ ശെരിയയായ ഐഎസ്‌ഐ മാർക്ക് ആണോ ഹെൽമെറ്റിൽ വാങ്ങുന്നതിനു മുൻപ് ഉറപ്പു വരുത്തുക.

നിർമിത വസ്തു: ഹെൽമെറ്റ് നിർമ്മിക്കാനുപയോഗിക്കുന്ന മെറ്റീരിയൽ അപകടസമയത്ത് ഒരു നിശ്ചിത അളവിലെങ്കിലും ഡ്രൈവറുടെ തലയ്ക്ക് സംരക്ഷണം നൽകുന്നതായിരിക്കണം.

ആകൃതി: ഓരോരുത്തരുടെയും തലയുടെ ആകൃതി വ്യത്യസ്തമാണ്. അതിനനുസരിച്ച് വൃത്താകൃതിയിലുള്ള ഓവൽ, ഇന്റർമീഡിയറ്റ് ഓവൽ, നീണ്ട ഓവൽ എന്നീ മൂന്ന് ആകൃതികളിൽ ഹെൽമെറ്റുകൾ ലഭ്യമാണ്. കണ്ണാടി ഉപയോഗിച്ച് നിങ്ങളുടെ തലയുടെ ആകൃതി മനസ്സിലാക്കി ശേഷം ശരിയായ ഹെൽമെറ്റ് തിരഞ്ഞെടുക്കാം.

വലുപ്പം: ഓരോരുത്തരുടെയും തലയുടെ വലുപ്പവും വ്യത്യസ്തമാണ്. ഹെൽമെറ്റ് വാങ്ങുമ്പോൾ വലുപ്പം രേഖപ്പെടുത്തിയിരിക്കുന്ന ടാഗ് അതിനൊപ്പമുണ്ടെന്ന് ഉറപ്പാക്കുക. എല്ലാ വലിപ്പത്തിലുമുള്ള ഹെൽമെറ്റിന്റെ ഷെൽ ലഭ്യമാണ്. എന്നിരുന്നാലും, ഹെൽമെറ്റിൽ തല ശരിയായി ഫിറ്റ് ചെയ്യുന്നുണ്ടോ എന്ന് ഉറപ്പാക്കി വേണം വാങ്ങാൻ.

വായുസഞ്ചാരം: മികച്ച വായു പ്രവാഹവും ഉള്ള ഓഫ് റോഡ് ഹെൽമെറ്റുകളാണ് തിരഞ്ഞെടുക്കേണ്ടത്. വിയർപ്പ് വലിച്ചെടുക്കാൻ കഴിയുന്നതും ചൂട് വർധിക്കാത്തതുമായ ഹെൽമെറ്റ് വാങ്ങുക.

കവറേജ്: തല മുഴുവൻ മൂടുന്ന ഫുൾ ഫേസ് ഹെൽമെറ്റുകളാണ് ഏറ്റവും അധികം സുരക്ഷ നൽകുന്നത്.

വൈസർ: ഹെൽമെറ്റ് വൈസർ വ്യക്തമായതോ (transparent) നിറമുള്ളതോ ആയ മെറ്റീരിയലിൽ ആണ് നിർമിച്ചിരിക്കുന്നത്. Transparent ആയതും UV സംരക്ഷണം നൽകുന്നവയാണ് അഭികാമ്യം.

ഭാരം: 1200 മുതൽ 1350 ഗ്രാം ഭാരം വരുന്ന ഹെൽമെറ്റുകളാണ് ഏറ്റവും ഉത്തമം. ഭാരം കൂടുതലുള്ള ഹെൽമെറ്റുകൾ പലപ്പോഴും കൂടുതൽ സുരക്ഷാ നൽകുന്നു എന്നൊരു തെറ്റിദ്ധാരണയുണ്ട്. അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല കഴുത്തിലെ മസിലുകൾക്ക് ആവശ്യമില്ലാതെ സമ്മർദ്ദം നൽകും ഇത്തരം ഹെൽമെറ്റുകൾ. ഓരോ ഹെൽമെറ്റിന്റെയും ഭാരത്തെപ്പറ്റി ഹെൽമെറ്റിനകത്തുള്ള സ്ലിപ്പിൽ പ്രതിപാദിച്ചിട്ടുണ്ടാകും

ചിൻ സ്ട്രാപ്‌സ്: . ചിൻ സ്ട്രാപ്പ് ഉപയോഗിച്ച് ഹെൽമെറ്റ് സുരക്ഷിതമായി താടിയിൽ ഉറപ്പിക്കാനാവണം. ചിൻസ്ട്രാപ് ഇട്ടു ഹെൽമറ്റ് കൃത്യമായി ഉപയോഗിച്ചാൽ അപകടങ്ങളുടെ ആഘാതം കുറയ്ക്കാനാകും . ഇങ്ങനെ സംഭവിക്കണമെങ്കിൽ ചിൻസ്ട്രാപ് മുറുക്കി ഹെൽമറ്റ് തലയിൽ യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പാക്കണം.

ഒതുക്കം: ഹെൽമെറ്റ് ധരിച്ച ശേഷം തല മുന്നോട്ടും താഴോട്ടും വേഗത്തിൽ ചലിപ്പിക്കുക. ഹെൽമെറ്റിന്റെ സ്ഥാനം തെറ്റുന്നുണ്ടെങ്കിൽ ഫിറ്റിങ് ശരി ആയില്ല എന്ന് ചുരുക്കം. വലിപ്പം ഒരല്പം കുറവുള്ള ഹെൽമെറ്റ് തിരഞ്ഞെടുക്കുക. മാത്രമല്ല ഹെല്‌മെറ്റിനകത്തെ പാഡിങ്ങും കവിൾ ഭാഗവും ചേർന്നിരിക്കണം. സ്ട്രാപ്പ് ഇട്ടതിനു ശേഷം ഫിറ്റിങ് സുഖകരമാണോ എന്ന് നോക്കിയ ശേഷം ഹെൽമെറ്റ് വാങ്ങുക.

Read Also: വേറെ ആരുതന്നെ മുഖ്യാതിഥിയായിരുന്നാലും സ്റ്റേജില്‍ വെച്ച്‌ കഴുത്തിലൂടെ കയ്യിടാന്‍ ആര്‍ക്കെങ്കിലും ധൈര്യം വരുമോ? ശ്രീമതി

shortlink

Related Articles

Post Your Comments

Related Articles


Back to top button