AgricultureLatest NewsNewsBusiness

രാജ്യത്ത് അഗ്രിടെക് സ്റ്റാർട്ടപ്പുകൾ മുന്നേറുന്നു

അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ പ്രതിവർഷ വളർച്ച 15 ശതമാനമാണ്

കാർഷിക രംഗത്ത് നൂതന ആശയങ്ങൾ ആവിഷ്കരിച്ചുള്ള അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ വൻ മുന്നേറ്റം. കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 1500- ലധികം അഗ്രിടെക് സ്റ്റാർട്ടപ്പുകളാണ് ഉള്ളത്. പ്രധാനമായും പാരിസ്ഥിതിക ആഘാതങ്ങൾ പ്രവചിക്കുക, ഉപഗ്രഹ ചിത്രങ്ങൾ, സോഷ്യൽ നെറ്റ്‌വർക്കുകൾ, അഗ്രി ഫിനാൻസിംഗ്, ബ്രാൻഡഡ് കാർഷിക ഉൽപ്പന്നങ്ങൾ, മണ്ണ് വിശകലനം, സംഭരണ സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലെ സേവനങ്ങളിൽ അധിഷ്ഠിതമായാണ് അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം.

നിലവിൽ, അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ പ്രതിവർഷ വളർച്ച 15 ശതമാനമാണ്. 25 ദശലക്ഷം കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചിരിക്കുന്നത്. 2027- ഓടെ ഏറ്റവും മികച്ച സാങ്കേതികവിദ്യയിലൂന്നിയ 3,400 അടിസ്ഥാന കാർഷിക വിപണി ഉണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്താൻ. നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ്, ബ്ലോക്ക് ചെയിൻ മറ്റ് സാങ്കേതികവിദ്യകൾ എന്നിവ പ്രയോജനപ്പെടുത്തിയാണ് സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനം.

Also Read: ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം

shortlink

Related Articles

Post Your Comments

Related Articles


Back to top button