Latest NewsKeralaNews

രാജ്യത്തെ അപമാനിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി പ്രദര്‍ശനം തടയും, എന്ത് സംഭവിച്ചാലും ഉത്തരവാദി സർക്കാർ: യുവമോർച്ച

തിരുവനന്തപുരം: രാജ്യത്തെ അപമാനിച്ചുകൊണ്ടുള്ള ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടയുമെന്ന് യുവമോർച്ച. പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന അവാസ്തവമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്ററി രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി നടക്കുന്ന ബോധപൂർവമായ നീക്കത്തിന്റെ ഭാഗമാണ്.

ഇത്തരം നീക്കങ്ങളെ യുവമോർച്ച ശക്തമായി പ്രതിരോധിക്കുമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സിആർ പ്രഫുൽകൃഷ്ണൻ വ്യക്തമാക്കി.

ക്യാമ്പസ്സുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ഇടത് സംഘടനകളുടെ നീക്കം രാജ്യദ്രോഹപരമാണെന്നും പ്രഫുൽ പറഞ്ഞു.

സംസ്ഥാന സർക്കാർ ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നൽകരുത്. സംസ്ഥാനത്തിന്റെ മത സൗഹാർദവും ക്രമസമാധാനവും തകർന്നാൽ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരിക്കുമെന്നും പ്രഫുൽ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് ബിജെപി വ്യക്തമാക്കി. തീക്കൊള്ളികൊണ്ട് തല ചൊറിയുന്നെന്ന് ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു. രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button