NewsHealth & Fitness

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഇലക്കറികൾ കഴിക്കുന്നത് ശീലമാക്കുക

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. കൂടാതെ, ഭക്ഷണത്തിലും ശ്രദ്ധിക്കണം. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഈ ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഒരു പരിധി വരെ നിയന്ത്രിച്ച് നിർത്താൻ സാധിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാം.

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഇലക്കറികൾ കഴിക്കുന്നത് ശീലമാക്കുക. ഇലക്കറികളിൽ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ വാഴപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. വാഴപ്പഴം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ബീറ്റ്റൂട്ട് കഴിക്കുന്നത് ഉത്തമമാണ്. ബീറ്റ്റൂട്ടിൽ ധാരാളം നൈട്രിക് ഓക്സൈഡ് അടങ്ങിയതിനാൽ, രക്തക്കുഴലുകൾ തുറക്കാൻ ഇവ സഹായിക്കും.

പേശികളെ റിലാക്സ് ആക്കാനും രക്തക്കുഴലുകൾ വികസിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണമാണ് വെളുത്തുള്ളി. രക്തസമ്മർദ്ദം കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കും. അതിനാൽ, വിഭവങ്ങൾ തയ്യാറാക്കുമ്പോൾ വെളുത്തുള്ളി പരമാവധി ഉൾപ്പെടുത്തുക.

Also Read: കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയിൽ കേന്ദ്ര മന്ത്രി ഭഗവന്ത്‌ ഖുബേ സന്ദർശനം നടത്തും

shortlink

Related Articles

Post Your Comments

Related Articles


Back to top button