NewsTechnology

വമ്പൻ വിലക്കിഴിവിൽ റെഡ്മി എ1, കൂടുതൽ വിവരങ്ങൾ അറിയൂ

റെഡ്മി എ1 സ്മാർട്ട്ഫോണുകളുടെ യഥാർഥ വില 6,499 രൂപയാണ്

റെഡ്മിയുടെ ഹാൻഡ്സെറ്റുകൾ ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. ഇത്തവണ റെഡ്മിയുടെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ റെഡ്മി എ1 ഓഫർ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ആമസോണിൽ ആരംഭിച്ച സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ഡേയ്സ് എന്ന സെയിൽ മുഖാന്തരമാണ് വിലക്കിഴിവിൽ റെഡ്മി എ1 വാങ്ങാൻ സാധിക്കുക. ഇവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

റെഡ്മി എ1 സ്മാർട്ട്ഫോണുകളുടെ യഥാർഥ വില 6,499 രൂപയാണ്. എന്നാൽ, സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ഡേയ്സിൽ 12 ശതമാനം വിലക്കിഴിവോടെയാണ് റെഡ്മി എ1 സ്വന്തമാക്കാൻ സാധിക്കുക. ഇതോടെ, കിടിലൻ സവിശേഷതകൾ ഉള്ള റെഡ്മി എ1 5,699 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. കൂടാതെ, വിവിധ ബാങ്ക് ഓഫറുകളും ലഭ്യമാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് 10 ശതമാനം വരെയാണ് വിലക്കിഴിവ്. 2 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിലാണ് റെഡ്മി എ1 വാങ്ങാൻ സാധിക്കുക.

Also Read: എംഎ ബേബിക്ക് ജയ് വിളിച്ച പഴയ എസ്എഫ്‌ഐ നേതാവാണ്, കളിക്കാന്‍ നില്‍ക്കരുത്: വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ച് മുൻ അധ്യാപകന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button