KeralaLatest NewsNews

എംഎ ബേബിക്ക് ജയ് വിളിച്ച പഴയ എസ്എഫ്‌ഐ നേതാവാണ്, കളിക്കാന്‍ നില്‍ക്കരുത്: വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ച് മുൻ അധ്യാപകന്‍

വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ ശ്രീദേവിന് അയച്ച ശബ്ദരേഖയാണ് പ്രചരിക്കുന്നത്.

കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ വെല്ലുവിളിച്ച് രാജി വച്ച അധ്യാപകന്‍. ഡയറക്ടർ ശങ്കർ മോഹൻ രാജി വച്ചതിന് പിന്നാലെ എട്ടു അധ്യാപകർ രാജിവച്ചിരുന്നു. ഇതിൽ ഉൾപ്പെട്ട അദ്ധ്യാപകൻ നന്ദകുമാറിന്റേത് എന്ന പേരിലാണ് ശബ്ദശന്ദേശം പ്രചരിക്കുന്നത്.

read also: എന്റെ നട്ടെല്ലിനെ കുറിച്ചുള്ള താങ്കളുടെ പോസ്റ്റ് കണ്ടാൽ തോന്നിപ്പോകും ഇറങ്ങി ഓടിയത് ഞാൻ ആണെന്ന്: ശ്രീജിത്ത് പണിക്കർ

താന്‍ പഴയ എസ്എഫ്‌ഐ നേതാവാണ്. ഉന്നത ബന്ധങ്ങള്‍ ഉണ്ട്, തന്നോട് കളിക്കാന്‍ നില്‍ക്കരുത്. എംഎ ബേബിക്ക് ജയ് വിളിച്ച ആളാണ് താനെന്നും നന്ദകുമാര്‍ ശബ്ദ സന്ദേശത്തില്‍ പറയുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ ശ്രീദേവിന് അയച്ച ശബ്ദരേഖയാണ് പ്രചരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ താത്ക്കാലിക ഡയറക്ടറായി ഫിനാന്‍സ് ഓഫീസര്‍ ഷിബു എബ്രഹാമിനെ നിയമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button