Latest NewsIndia

ഛത്തീസ്‌ഗഢില്‍ ആയിരത്തിലധികം പേർ ക്രൈസ്തവ മതത്തിൽ നിന്നും തിരികെ ഹിന്ദുമതത്തിലേക്കെത്തി

ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ മഹാസമുന്ദില്‍മാത്രം മതം മാറിപ്പോയ 1100 ക്രൈസ്തവർ തിരികെ ഹിന്ദുമതത്തിലേക്ക് എത്തിയതായി റിപ്പോർട്ട്. ഓർഗനൈസർ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 19ന് നടന്ന ചടങ്ങില്‍ മുന്നൂറോളം കുടുംബങ്ങളിലെ 1100 പേരെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഛത്തീസ്ഗഢില്‍ ക്രൈസ്തവസമൂഹത്തിന് എതിരെ കടന്നാക്രമണങ്ങളുണ്ടെന്ന കേരളാ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾക്കിടെയാണ് ഈ മതംമാറ്റം.

മഹാസമുന്ദില്‍ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ബ്രല്‍പ്രതാപ് സിങ് ജുദേവിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ചടങ്ങില്‍ പങ്കെടുത്തവരുടെ കാലുകള്‍ ഗംഗാജലത്താല്‍ കഴുകിയശേഷം ഹിമാന്‍ശു മഹാരാജിന്റെ നേതൃത്വത്തില്‍ അനുബന്ധചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്ന് ‘ഓര്‍ഗനൈസര്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രിസ്ത്യന്‍ മതപ്രചാരകരുടെ ആഭിമുഖ്യത്തില്‍ അനധികൃതമായി മതംമാറ്റിയവരാണ് തിരിച്ചെത്തിയതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുടെ സഹകരണത്തോടെ ഏകദേശം ഇരുപതിനായിരത്തോളം പേരെ പൂജാ ചടങ്ങിലൂടെ ഇതിനോടകം ‘സനാതനധര്‍മ’ത്തിലേക്ക് തിരിച്ചെത്തിച്ചെന്നും പരാമര്‍ശമുണ്ട്.

അതേസമയം, ഛത്തീസ്ഗഢിലെ ക്രൈസ്തവസമൂഹത്തിന് എതിരായ കടന്നാക്രമണങ്ങള്‍ പഠിക്കാന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസങ്ങളില് ഛത്തീസ്ഗഢ് സന്ദര്‍ശിച്ചു. ബസ്തര്‍ മേഖലയിലെ കാന്‍കേര്‍, കൊണ്ടാഗാവ്, നാരായണ്‍പുര്‍ ജില്ലകളില്‍ ആളുകളെയും പാസ്റ്റര്‍മാരെയും സംഘം സന്ദര്‍ശിച്ചിരുന്നു.

പൊലീസ്, ജില്ലാഭരണ ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ചകള്‍ നടത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടായ ഒറ്റ സംഭവംപോലും സംഘം മുമ്പാകെ എത്തിയില്ല എന്ന് സിപിഎം അവകാശപ്പെടുന്നു. എന്നാൽ, ഏറ്റവും കൂടുതൽ ഗോത്രവർഗക്കാരെ മതം മാറ്റുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഛത്തീസ്ഗഡ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button