Latest NewsKeralaNews

പണ്ട് ബീഫ് സമരങ്ങളുടെ കാലത്തും നാമിത് കണ്ടതാണ്, സിപിഎം ഒരു തികഞ്ഞ രാജ്യദ്രോഹപ്പാര്‍ട്ടിയാണ്: കെ സുരേന്ദ്രന്‍

പരനിന്ദ നടത്തിയേ പാദസേവ പാടുള്ളൂ എന്നത് നിങ്ങടെ നിഘണ്ടുവിലുള്ളതാണോ

തിരുവനന്തപുരം:  എകെ ആന്റണിയെ ജയറാം രമേഷ് ഇങ്ങനെ ആക്ഷേപിക്കേണ്ടിയിരുന്നില്ലെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സോഷ്യൽ മീഡിയ പോസ്റ്റിലാണ് സുരേന്ദ്രന്റെ പ്രതികരണം.

‘നെഹ്‌റു കുടുംബത്തെ പതിറ്റാണ്ടുകളോളം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച എല്ലാറ്റിനും മൂകസാക്ഷിയായ  ശ്രീ. എ. കെ. ആന്റണിയെ ഇങ്ങനെ ആക്ഷേപിക്കേണ്ടിയിരുന്നില്ല മിസ്റ്റർ ജയറാം രമേഷ്.  പരനിന്ദ നടത്തിയേ പാദസേവ പാടുള്ളൂ എന്നത് നിങ്ങടെ നിഘണ്ടുവിലുള്ളതാണോ’യെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

read also: സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ, നിരക്കുകൾ ഉയർത്തി എച്ച്ഡിഎഫ്സി ബാങ്ക്

സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ

സത്യത്തിൽ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം ഏതുതരം രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്? സി. പി. എം ചെയ്യുന്ന ഏതു അധമപ്രവർത്തിയും അതിനേക്കാൾ വാശിയോടെ ചെയ്തു തീർക്കാൻ ഇവിടെ ഒരു കോൺഗ്രസ്സ് ആവശ്യമുണ്ടോ? ബി. ബി. സി ഡോക്യുമെന്ററി ഇന്ത്യമുഴുവൻ പ്രദർശിപ്പിക്കണമെന്ന് രാഹുൽ ഗാന്ധിയടക്കം ഒരു കോൺഗ്രസ്സ് നേതാവും എവിടേയും പറഞ്ഞതായി കണ്ടില്ല. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഈ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ്സുകർ കാണിച്ചതുപോലത്തെ വൃത്തികേട് കാണാനുമില്ല.

പണ്ട് ബീഫ് സമരങ്ങളുടെ കാലത്തും നാമിത് കണ്ടതാണ്. സി. പി. എം ഒരു തികഞ്ഞ രാജ്യദ്രോഹപ്പാർട്ടിയാണ്. അവർ ഇന്ത്യ ഛിന്നഭിന്നമായി കാണണമെന്നാഗ്രഹിക്കുന്നവരാണ്. ബ്രിട്ടീഷുകാരൻ വന്ന് ഇന്ത്യയിൽ മേഞ്ഞാൽ ഒരു വേദനയുമില്ലാത്ത അഞ്ചാംപത്തികളാണവർ. അവരോട് മൽസരിച്ച് ആരുടെ താൽപ്പര്യമാണ് കോൺഗ്രസ്സ് സംരക്ഷിക്കുന്നതെന്ന് അവരുടെ അണികൾ ആലോചിക്കുന്നത് നന്നായിരിക്കും. പിന്നെ ഷാഫി പറമ്പനും മാക്കുറ്റിക്കുമൊക്കെയുള്ള ചിന്താശേഷിയേ സുധാകരനും സതീശനുമുള്ളൂവെങ്കിൽ അനിൽ ആന്റണിമാർ ഇനിയും ഒരുപാടുപേരുണ്ടാവും. അത്രതന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button