Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

നാല് മണി പൂവുമായി ആസിഫ് അലിയും മംമ്ത മോഹൻദാസും: പക്കാ ഫീൽ ഗുഡ് ഗാനവുമായി ‘മഹേഷും മാരുതിയും’

കൊച്ചി: യുവതാരം ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിന് സെൻസർ ബോർഡ് ക്ളീൻ യു സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. പ്രേക്ഷകരുടെ പ്രിയതാരം മംമ്ത മോഹൻദാസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ 1984 മോഡൽ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമായെത്തുന്നു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മഹേഷും മാരുതിയും. സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിന്റെയും വിഎസ്എൽ ഫിലിം ഹൗസിന്റെയും ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻപിള്ള രാജുവാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. 2010 ൽ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സത്യൻ അന്തിക്കാട് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ഹെല്‍മെറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

മമ്മൂട്ടി നായകനായി അഭിനയിച്ച ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന ചിത്രത്തിനു ശേഷം സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം- ഫൈയ്‌സ് സിദ്ധിഖ്, എഡിറ്റിംഗ്- ജിത്ത് ജോഷി, കലാസംവിധാനം – ത്യാഗു തവനൂര്‍. മേക്കപ്പ് – പ്രദീപ് രംഗന്‍, കോസ്റ്റ്യും – ഡിസൈന്‍ – സ്റ്റെഫി സേവ്യര്‍, നിര്‍മ്മാണ നിര്‍വ്വഹണം – അലക്‌സ് ഈ കുര്യന്‍, ഡിജിറ്റൽ പ്രൊമോഷൻസ് – വിപിൻ കുമാർ, സൗണ്ട് ഡിസൈൻ- ശ്രീജിത്ത് ശ്രീനിവാസ്, ചീഫ് അസ്സോസിയേറ്റ്- വിനോദ് സോമസുന്ദരൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button