Latest NewsKeralaNews

വിസയുമായി ബന്ധപ്പെട്ട തര്‍ക്കം, യുവാവ് യുവതിയുടെ കഴുത്തറുത്തു

കൊച്ചി: പട്ടാപ്പകല്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു. ഉച്ചക്ക് എറണാകുളം രവിപുരത്തെ റോയ്‌സ് ട്രാവല്‍സിലാണ് സംഭവം. വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പള്ളുരുത്തി സ്വദേശി ജോളി പ്രകോപിതനായി യുവതിയെ അക്രമിക്കുകയായിരുന്നു.

തൊടുപുഴ സ്വദേശി സൂര്യക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ നില ഗുരുതരമാണ്. സംഭവ സ്ഥലത്ത് നിന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിസക്കായി ട്രാവല്‍സ് ഉടമക്ക് യുവാവ് പണം നല്‍കിയിരുന്നു. വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് നല്‍കിയ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ല. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവാവ് ട്രാവല്‍സ് ഓഫീസില്‍ വന്നത്. എന്നാല്‍, ഉടമ സ്ഥലത്തില്ലെന്ന് പറഞ്ഞതോടെ യുവതിയെ ആക്രമിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button