Latest NewsNewsInternational

ബംഗ്ലാദേശില്‍ പുതിയ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി

ധാക്ക: ബംഗ്ലാദേശില്‍ വലിയ അളവില്‍ ഫോസില്‍ ഇന്ധനത്തിന് സാധ്യതയുള്ള ഒരു പുതിയ പ്രകൃതി വാതക നിക്ഷേപം ബംഗ്ലാദേശ് രാജ്യത്തിന്റെ തെക്കന്‍ ഭാഗത്ത് കണ്ടെത്തി.

Read Also: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചവരുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബംഗ്ലാദേശ് പെട്രോളിയം എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ കമ്പനി ലിമിറ്റഡ് (ബാപെക്‌സ്) ആണ് ഭോല ജില്ലയിലെ വാതക ശേഖരം കണ്ടെത്തിയതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഊര്‍ജ സഹമന്ത്രി നസ്‌റുള്‍ ഹമീദാണ് പുതിയ വാതകശേഖരം കണ്ടെത്തിയതായി പ്രഖ്യാപിച്ചത്.

പുതുതായി കണ്ടെത്തിയ ശേഖരം പ്രതിദിനം 20 ദശലക്ഷം ക്യുബിക് അടി വാതകം വേര്‍തിരിച്ചെടുക്കുമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഏകദേശം 3,428 മീറ്റര്‍ ആഴത്തില്‍ തുരന്നാണ് ബാപെക്‌സ് വാതകം കണ്ടെത്തിയത്.

2025 ഓടെ പെട്രോബംഗ്ല 46 പുതിയ പര്യവേക്ഷണങ്ങളും വര്‍ക്ക് ഓവര്‍ കിണറുകളും കുഴിക്കുമെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button