Latest NewsNewsIndia

സ്വാതന്ത്ര്യത്തിന്റെ നാലാം വര്‍ഷം, വിവാഹമോചനത്തിന്റെ നാലാം വാര്‍ഷികം ആഘോഷിച്ച് യുവതി

നാല് വര്‍ഷം മുമ്പ് ഈ ദിവസം ഞാന്‍ വിവാഹമോചനം നേടി, എല്ലാ വര്‍ഷവും, ഈ ദിവസം ഞാന്‍ എന്റെ സ്വാതന്ത്ര്യത്തിന്റെ ദിനമായിട്ടാണ് ഓര്‍ക്കുന്നത്

മുംബൈ: ഇന്ത്യയില്‍ യുവതലമുറയുടെ ഇടയില്‍ വിവാഹമോചനം വര്‍ദ്ധിച്ച് വരികയാണ്. പരസ്പപര സഹകരണമില്ലായ്മയും, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും അവിഹിത ബന്ധങ്ങളും വിവാഹമോചനത്തിന് എളുപ്പം വഴിവെയ്ക്കുന്നു. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ വിവാഹമോചിതയായെന്നു കരുതി സങ്കടപ്പെടുകയോ വിഷമിച്ചിരിക്കുകയോ ചെയ്യുന്നില്ല.

Read Also: സൈനിക കരുത്തും സ്ത്രീ ശക്തിയും സാസ്‌കാരിക പൈതൃകവും വിളിച്ചോതുന്ന പ്രൗഡ ഗംഭീര പരേഡിന് സാക്ഷിയായി കര്‍ത്തവ്യപഥ്

ഇതിന് ഒരു ഉദാഹരണമാണ് വിവാഹമോചനം നേടിയ ഒരു യുവതി തന്റെ വിവാഹമോചനത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വച്ച സംഭവം. അത് വൈറലും ആയി. സ്വാതന്ത്ര്യത്തിന്റെ നാല് വര്‍ഷം എന്ന് പറഞ്ഞാണ് യുവതി ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വച്ചിരിക്കുന്നത്.

2019 -ലാണ് എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നിട്ടും യുവതി വിവാഹമോചനവുമായി മുന്നോട്ട് പോയത്. ശാശ്വതി ശിവ എന്നാണ് യുവതിയുടെ പേര്. കോപ്പി റൈറ്റര്‍ കൂടിയാണ് യുവതി. ഒരിടത്തിരുന്ന് കാപ്പി കുടിച്ചു കൊണ്ടിരിക്കുന്ന സ്വന്തം ചിത്രമാണ് യുവതി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം വിവാഹമോചനത്തിന്റെ വാര്‍ഷികത്തെ divorce-sary എന്നും അവര്‍ പറയുന്നുണ്ട്.

ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ 2019 -ല്‍ വിവാഹജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതിന് ശേഷമുള്ള മനോഹരമായ യാത്രയെ കുറിച്ചും ശാശ്വതി പറയുന്നുണ്ട്. നാല് വര്‍ഷം മുമ്പ് ഈ ദിവസം ഞാന്‍ വിവാഹമോചനം നേടി. എല്ലാ വര്‍ഷവും, ഈ ദിവസം ഞാന്‍ എന്റെ സ്വാതന്ത്ര്യത്തിന്റെ ദിനമായിട്ടാണ് ഓര്‍ക്കുന്നത്, അത് എനിക്ക് വളരെ അത്യാവശ്യമായിരുന്നു. ജീവിതത്തോട് നന്ദി തോന്നാത്ത ഒരു ദിവസം പോലും ജീവിതത്തില്‍ കടന്നുപോയിട്ടില്ല എന്നും അവള്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

വിവാഹമോചനം നേടുന്നതിന്റെ പേരില്‍ ദുരനുഭവങ്ങള്‍ ഉണ്ടാകുന്ന സ്ത്രീകളെ സഹായിക്കാനും പിന്തുണക്കാനും ഉള്ള ശ്രമങ്ങളും ശാശ്വതി ചെയ്യുന്നുണ്ട്. വിവാഹമോചനത്തിന്റെ പേരില്‍ സ്ത്രീകളെ സമൂഹം മാറ്റി നിര്‍ത്തുകയും കുത്തുവാക്കുകള്‍ പറയുകയും അപഹസിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന ആളാണ് ശാശ്വതി. അതിന് വേണ്ടി ഇന്‍സ്റ്റഗ്രാമില്‍ ഒരു ഗ്രൂപ്പും നടത്തുന്നുണ്ട്. DivorceIsNormal എന്നാണ് അതിന്റെ പേര്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button