ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘മെക്സിക്കൻ അപാരതയ്ക്ക് മുദ്രാവാക്യം വിളിക്കാമെങ്കിൽ മാളികപ്പുറത്തിന് ശരണം വിളിയും പ്രതീക്ഷിക്കണം’: വിസി അഭിലാഷ്

കൊച്ചി: ‘മാളികപ്പുറം’ മാളികപ്പുറം സിനിമയുമായുടെ റിവ്യൂവുമായി ബന്ധപ്പെട്ട് മുകുന്ദനും വ്‌ളോഗര്‍ സീക്രട്ട് ഏജന്റും തമ്മിലുള്ള വാദപ്രതിവാദങ്ങൾ ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ സംഭവത്തിൽ ഉണ്ണി മുകുന്ദനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വിസി അഭിലാഷ്. ആ വ്ളോഗർ തൻ്റെ വീഡിയോയിൽ ഉണ്ണി മുകുന്ദനെ വ്യക്തിപരമായി അധിക്ഷേക്കുന്നുണ്ട് എന്നും അതിന് ഒരാൾക്കും അവകാശമില്ലെന്നും വിസി അഭിലാഷ് പറയുന്നു. തുടർന്നുള്ള ഫോൺ വിളിയിൽ വ്ലോഗ്ഗർ നല്ല പിള്ള ചമയുന്നുണ്ട് എന്നും വിസി അഭിലാഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഒരു സിനിമയ്ക്ക് പണം മുടക്കി ടിക്കറ്റ് എടുത്തു എന്നു പറയുമ്പോൾ തന്നെ യൂട്യൂബ് വീഡിയോ എന്ന് പറയുന്ന സംഗതിയും അത് കാണുന്നവർക്ക് സൗജന്യമായി കിട്ടുന്നതല്ല എന്നും വിസി അഭിലാഷ് വ്യക്തമാക്കുന്നു. ‘ഒരു മെക്സിക്കൻ അപാരത’ എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ തിയേറ്ററിനുള്ളിൽ മുദ്രാവാക്യം വിളിക്കാമെങ്കിൽ മാളികപ്പുറം ഇറങ്ങുമ്പോൾ തിയേറ്ററിനുള്ളിൽ ശരണം വിളിയും പ്രതീക്ഷിക്കണം എന്നും വി സി അഭിലാഷ് കൂട്ടിച്ചേർത്തു.

വിസി അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഞാൻ ഉണ്ണി മുകുന്ദനെ പിന്തുണയ്ക്കുന്നു. ആ വ്ലോഗ്ഗർ തൻ്റെ വീഡിയോയിൽ ‘വ്യക്തിപര’ ആക്രമണം നടത്തുന്നുണ്ട്. അതിന് ഒരാൾക്കും അവകാശമില്ല. തുടർന്നുള്ള ഫോൺ വിളിയിലും വ്ലോഗ്ഗർ നല്ല പിള്ള ചമയുന്നുണ്ട്. ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവർക്ക് വിമർശിക്കാൻ അവകാശമുണ്ട്. അത് പക്ഷേ കൊമേഴ്സ്യൽ താൽപര്യത്തോടെ ചെയ്യുമ്പോൾ അഭിപ്രായ പ്രകടനം മാത്രമല്ല സംഭവിക്കുന്നത്. സിനിമാ വിമർശനം വ്യക്തിയധിക്ഷേപത്തിലേക്ക് തരം താഴരുത്.

ഹൃദയാരോഗ്യം മുതൽ ശരീരഭാരം നിയന്ത്രിക്കുന്നത് വരെ: പൈൻ നട്സിന്റെ പോഷക ശക്തി മനസിലാക്കാം

വ്ലോഗ്ഗർമാർ മനസ്സിലാക്കേണ്ടത്, ഒരു സിനിമയ്ക്ക് നിങ്ങൾ പണം മുടക്കി ടിക്കറ്റ് എടുത്തു എന്നു പറയുമ്പോൾ തന്നെ നിങ്ങളുടെ യൂ ടൂബ് വീഡിയൊ എന്ന് പറയുന്ന സംഗതിയും അത് കാണുന്നവർക്ക് സൗജന്യമായി കിട്ടുന്നതല്ല എന്ന് നിങ്ങളും തിരിച്ചറിയുന്നത് നല്ലതാണ്. നിങ്ങൾക്കെതിരെ വരുന്ന വിമർശനം/ നിരൂപണം നേരിടാനും നിങ്ങൾക്കും മനസ്സുണ്ടാവണം.

മെക്സിക്കൻ അപാരത പുറത്തിറങ്ങിയപ്പോൾ തിയേറ്ററിനുള്ളിൽ മുദ്രാവാക്യം വിളിക്കാമെങ്കിൽ മാളികപ്പുറമിറം ഇറങ്ങുമ്പോൾ തിയേറ്ററിനുള്ളിൽ ശരണം വിളിയും പ്രതീക്ഷിക്കണം. ഞാനെന്ന ചലച്ചിത്ര സംവിധായകൻ അല്ല, എന്നിലെ സാമൂഹിക ബോധ്യമുള്ള സാധാരണക്കാരനാണ് ഇത് കുറിക്കുന്നത്. ഉണ്ണി മുകുന്ദൻ്റെ രാഷ്ട്രീയമല്ല എൻ്റേത്. ഇത് പറയുന്നതിലൂടെ ഞാൻ ചിലപ്പോ വായുമാർഗ്ഗം സഞ്ചാരിക്കേണ്ടി വന്നേക്കാം. എന്നാലും എനിക്കിത് പറഞ്ഞേ പറ്റൂ. പറയാനുള്ളത് പറഞ്ഞു തന്നെ പോകണമല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button