KeralaLatest NewsNews

പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം; അരിക്കൊമ്പൻ റേഷൻ കട തകർത്തു

ശാന്തൻപാറ: ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന ഇറങ്ങി. പന്നിയാർ എസ്റ്റേറ്റിൽ അരിക്കൊമ്പൻ റേഷൻ കട തകർത്തു. കെട്ടിടം പൂർണമായും തകർന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ആക്രമണം ഉണ്ടായത്.

അരിക്കൊമ്പന്‍റെ നിരന്തര ആക്രമണത്തെ തുടർന്ന് കടയിൽ ഉണ്ടായിരുന്ന റേഷൻ സാധങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാൽ റേഷൻ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകർക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നത്.

ഇതിനിടെ ശാന്തൻപാറ ചിന്നക്കനാൽ ബിഎൽ റാമിൽ കാട്ടാന വീട് തകർത്തു. കുന്നത്ത് ബെന്നിയുടെ വീടാണ് അരികൊമ്പൻ തകർത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button