ThiruvananthapuramKeralaNattuvarthaLatest NewsNews

പി​താ​വ് ഓ​ടിച്ചിരു​ന്ന ഓ​ട്ടോ നി​യ​ന്ത്ര​ണം​വി​ട്ട് ത​ല​കു​ത്തി മ​റി​ഞ്ഞ് മകൻ മരിച്ചു

വെ​ള്ളു​മ​ണ്ണ​ടി മേ​ല​തി​ൽ വീ​ട്ടി​ൽ ബി​നു​മോ​ൻ- രാ​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ന​വ് ആ​ണ് മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: പി​താ​വ് ഓ​ടിച്ചിരു​ന്ന ഓ​ട്ടോ നി​യ​ന്ത്ര​ണം​വി​ട്ട് ത​ല​കു​ത്തി മ​റി​ഞ്ഞ് ഏ​ഴു വ​യ​സു​കാ​ര​നാ​യ മ​കന് ദാരുണാന്ത്യം. വെ​ള്ളു​മ​ണ്ണ​ടി മേ​ല​തി​ൽ വീ​ട്ടി​ൽ ബി​നു​മോ​ൻ- രാ​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ന​വ് ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാണ് സംഭവം. വെ​ള്ളു​മ​ണ്ണ​ടി മേ​ലാ​റ്റു​മൂ​ഴി പു​ള്ളി പ​ച്ച​യി​ലാ​ണ് ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ടു ത​ല​കു​ത്തി മ​റി​ഞ്ഞ​ത്. ബി​നു​മോ​ന്‍റെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ പാ​ലു​കാ​ച്ചു ച​ട​ങ്ങി​ന് പോ​യി മ​ട​ങ്ങ​വേ​യാണ് അപകടം നടന്നത്.

Read Also : സിപിഎം കോൺഗ്രസ് സഖ്യത്തിൽ അതൃപ്തി: സിപിഎം , കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ഓ​ട്ടോ​യു​ടെ അ​ടി​യി​ൽ​പ്പെ​ട്ട അ​ഭി​ന​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഉ​ട​ൻ​ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി 11:30 യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​ഭി​ന​വി​നെ കൂ​ടാ​തെ, ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ചേ​ട്ട​ൻ വൈ​ഷ്ണ​വിനും അ​പ്പൂ​പ്പ​ൻ ധ​ർ​മ​രാ​ജ​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button