KeralaLatest NewsNews

‘ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കള്‍’: തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്നും ഹിന്ദുവെന്നത് ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ നിര്‍ണ്ണയിക്കുന്ന പദമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ ബിബിസി ഡോക്യുമെന്ററിയെ കുറിച്ച് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. എന്തുകൊണ്ടാണ് ബ്രിട്ടീഷ് അതിക്രമങ്ങളെ കുറിച്ച് അവര്‍ ഡോക്യുമെന്ററി ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഹിന്ദുവാണെന്നും അതൊരു മതത്തിന്റ അടിസ്ഥാനത്തിലല്ലെന്നും ഗവർണർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button