Latest NewsNewsAutomobile

ആഗോള തലത്തിൽ വാഹനങ്ങളെ തിരിച്ചു വിളിക്കാനൊരുങ്ങി ഫോർഡ്, കാരണം ഇതാണ്

യുഎസിൽ നിന്ന് ഏകദേശം 3,83,000 എസ്‌യുവികളെയാണ് തിരിച്ചു വിളിക്കുക

ആഗോള തലത്തിൽ വാഹനങ്ങളെ തിരിച്ചു വിളിക്കാനൊരുങ്ങുകയാണ് പ്രമുഖ നിർമ്മാതാക്കളായ ഫോർഡ്. റിപ്പോർട്ടുകൾ പ്രകാരം, 4,62,000 വാഹനങ്ങളെയാണ് തിരിച്ചു വിളിക്കുക. ക്യാമറയിൽ ഉണ്ടായ തകരാറിനെ തുടർന്നാണ് ഇത്രയധികം വാഹനങ്ങളിൽ തിരിച്ചു വിളിക്കാനുള്ള തീരുമാനത്തിലേക്ക് നിർമ്മാതാക്കൾ എത്തിയത്. യുഎസിൽ നിന്ന് ഏകദേശം 3,83,000 എസ്‌യുവികളെയാണ് തിരിച്ചു വിളിക്കുക.

യുഎസിൽ നിന്നും 2020 മുതൽ 2023 വരെയുള്ള ചില ഫോർഡ് എക്സ്പ്ലോറേഴ്സിനെയും, ലിങ്കൺ ഏവിയേറ്ററുകളെയും, 2020 മുതൽ 2022 കാലയളവിൽ പുറത്തിറക്കിയ ലിങ്കൺ കോർസെയേഴ്സിനെയുമാണ് തിരിച്ചു വിളിക്കാൻ പദ്ധതിയിടുന്നത്. ഈ മോഡലുകളിലെല്ലാം 360 ഡിഗ്രി ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. ക്യാമറ തകരാറിനെ തുടർന്ന് വിവിധ ഇടങ്ങളിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു. ഏകദേശം 17 ചെറിയ അപകടങ്ങളും, 2,100 ഓളം വാറന്റി പ്രശ്നങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Also Read: തൊഴിൽ കരാർ ലിമിറ്റഡ് കോൺട്രാക്ടിലേക്കു മാറ്റാനുള്ള സമയപരിധി ദീർഘിപ്പിച്ച് യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button