Latest NewsNewsInternationalGulfQatar

പകർച്ചപ്പനി: ജനങ്ങൾ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്ന് മെഡിക്കൽ കോർപ്പറേഷൻ

ദോഹ: പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി). ശൈത്യം കടുത്തതോടെ പകർച്ചപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് അധികൃതർ ഇത്തരമൊരു നിർദ്ദേശം നൽകിയത്.

Read Also: ഭാര്യയെ കൊലപ്പെടുത്തി, ശേഷം മൃതദേഹത്തോട് ലൈംഗീക വൈകൃതം കാണിച്ച് നഗ്നമായ നിലയിൽ ഉപേക്ഷിച്ചു : ഭർത്താവ് അറസ്റ്റിൽ

പ്രൈമറി ഹെൽത്ത് സെന്ററുകൾ, എച്ച്എംസിയുടെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ, 40 സ്വകാര്യ, അർധ-സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്ന് സൗജന്യമായി പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചു. 6 മാസം പ്രായമുള്ള നവജാത ശിശുക്കൾ മുതൽ എല്ലാ പ്രായക്കാരും കുത്തിവെയ്പ്പ് സ്വീകരിക്കേണ്ടതാണ്. വിട്ടുമാറാത്ത രോഗമുള്ളവർ, 50 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർ, അധ്യാപകർ തുടങ്ങിയവരും പകർച്ചപ്പനിക്കെതിരെ കുത്തിവെയ്പ്പ് എടുക്കണം.

വേനൽക്കാലത്ത് നിന്നും ശൈത്യകാലത്തേക്ക് മാറുന്നതോടെയാണ് ഇൻഫ്ളുവൻസ വൈറസ് വ്യാപിക്കുന്നത്. ജലദോഷം, തൊണ്ടവേദന, ചുമ, ശരീരവേദന, പനി എന്നിവയാണ് രോഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കിയും തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് അകന്നു നിന്നും മാസ്‌ക് ധരിച്ചും രോഗത്തെ പ്രതിരോധിക്കാം.

പനി ഉണ്ടെങ്കിൽ മറ്റുള്ളവരുമായി അടുത്തിടപഴകരുത്. വാക്സിൻ സ്വീകരിക്കുന്നതിലൂടെ രോഗവ്യാപനം തടയാനും ഗുരുതരമാകാതിരിക്കാനും സഹായിക്കും.

Read Also: സനാതന ധർമ്മമാണ് ഇന്ത്യയുടെ ദേശീയ മതം, നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കാൻ ജനങ്ങൾ പ്രചാരണം നടത്തണം’

shortlink

Related Articles

Post Your Comments

Related Articles


Back to top button