Latest NewsUAENewsInternationalGulf

ജറുസലേമിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ

അബുദാബി: ജറുസലേമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നുണ്ടെന്നുണ്ടെന്നും ഭീകരതയെ നിരസിക്കുന്നുവെന്നും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ഇരയായവർക്ക് അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും യുഎഇ വ്യക്തമാക്കി.

Read Also: സുന്നികളുടെ ആശയം തീവ്രതക്ക് എതിര്: രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കപ്പെടണമെന്ന് കാന്തപുരം

ജറുസലേമിലെ സിനഗോഗിന് സമീപം ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെയാണ് യുഎഇ അപലപിച്ചത്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേൽ ഗവൺമെന്റിനോടും അവിടുത്തെ ജനങ്ങളോടും ഹീനമായ കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബങ്ങളോടും യുഎഇ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Read Also: ആഡംബര വീട് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്, യുവതികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്ന രാജേഷിനെ അന്വേഷിച്ച് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button