KollamLatest NewsKeralaNattuvarthaNews

പ​തി​നാ​ലു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മം : പ്രതി പിടിയിൽ

എ​റ​ണാ​കു​ളം കു​ന്ന​ത്ത്നാ​ട് ഓ​ട​ക്കാ​ലി പൊ​ടി​പ്പാ​റ​യി​ൽ വീ​ട്ടി​ൽ അ​നീ​ഷി(43)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

അ​ഞ്ച​ൽ: സ്കൂ​ൾ വി​ദ്യാ​ർത്ഥിനി​യാ​യ പ​തി​നാ​ലു​കാ​രി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ യു​വാ​വ് അറസ്റ്റിൽ. എ​റ​ണാ​കു​ളം കു​ന്ന​ത്ത്നാ​ട് ഓ​ട​ക്കാ​ലി പൊ​ടി​പ്പാ​റ​യി​ൽ വീ​ട്ടി​ൽ അ​നീ​ഷി(43)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഏ​രൂ​ർ പൊ​ലീ​സ് ആണ് അ​റ​സ്റ്റു ചെ​യ്തത്.

Read Also : പോക്സോ കേസിൽ 18 വർഷം ശിക്ഷ വിധിച്ച് കോടതി, ഞെട്ടിയ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

പെ​ൺ​കു​ട്ടി വി​വ​രം സ്കൂ​ളി​ൽ അ​ധ്യാ​പ​ക​രെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്, ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യും ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ വി​വ​രം ഏ​രൂ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യുമായിരുന്നു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പൊ​ലീ​സ് രാ​ത്രി അ​യി​ല​റ​യി​ൽ നി​ന്ന്​ പ്ര​തി​യെ പി​ടി​കൂ​ടി. ഇ​യാ​ളി​പ്പോ​ൾ അ​യി​ല​റ​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​ണ്.

ഏ​രൂ​ർ എ​സ്.​ഐ ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്.​ഐ. ശ​ര​ലാ​ൽ, ഗ്രേ​ഡ് എ​സ്. ഐ ​മ​ധു, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, അ​രു​ൺ, സി​വി​ൽ പോ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ ആ​ദ​ർ​ശ്, ന​ജീം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button