KeralaLatest NewsNews

ആയുധങ്ങളുമായി ഒത്തു ചേർന്ന് മറ്റൊരു അക്രമ പദ്ധതി തയ്യാറാക്കുന്നു; ജയിലിൽ നിന്നും ഇറങ്ങിയ മൂന്ന് ഗുണ്ടകൾ പിടിയിൽ

തിരുവനന്തപുരം: കഠിനംകുളത്ത് ഗുണ്ടാനിയമപ്രകാരം ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഗുണ്ടകൾ പിടിയിൽ.

ഗുണ്ടാനിയമപ്രകാരം ജയിൽശിക്ഷ കഴിഞ്ഞ് മൂന്ന് ദിവസം മുമ്പ് പുറത്തിറങ്ങിയ ലിയോൺ ജോൺസൻ, അഖിൽ, വിജീഷ് എന്നിവരെയാണ് കഠിനംകുളം പൊലിസ് പിടികൂടിയത്. കഠിനംകുളത്തെ ഒരു തുരുത്തിൽ ആയുധങ്ങളുമായി ഒത്തു ചേർന്ന് മൂന്നു ഗുണ്ടകൾ മറ്റൊരു അക്രമ പദ്ധതി തയ്യാറാക്കുന്നുവെന്ന വിവരത്തിലാണ് പൊലീസ് രാത്രിയിൽ ഇവരെ പിടികൂടിയത്.

യുവാവിന്റെ കാല് ബോംബെറിഞ്ഞ് തകർത്ത കേസിലെ പ്രതികളാണ് മൂന്ന് പേരും. സ്വർണ കവർച്ച ഉൾപ്പെടെ നിരവധിക്കേസിൽ പ്രതിയായ മൂന്നു പേരെയും കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button