CinemaMollywoodLatest NewsNews

അന്ന് മനസ്സിൽ എന്റെ രക്ഷകനാണ് ബാബുച്ചേട്ടൻ, ഞാൻ അദ്ദേഹത്തിന്റെ കൊടും ഫാൻ ആണ്: രമേശ്‌ പിഷാരടി

ചെറുപ്പക്കാലത്ത് ബാബു ആന്റണിയുടെ കടുത്ത ആരാധകനായിരുന്നു താനെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. ബാബു ആന്റണിയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് പിഷാരടി ഇക്കാര്യം പറഞ്ഞത്. പണ്ട് മുതൽ ഡയറി എഴുതുന്ന ശീലം തനിക്ക് ഉണ്ടായിരുന്നുവെന്നും ഡയറി മറ്റാരും വായിക്കാതിരിക്കാൻ ബാബു ആന്റണിയുടെ ഫോട്ടോ കവറിൽ ഒട്ടിച്ചു വച്ചിരുന്നുവെന്നും പിഷാരടി പറയുന്നു.

‘1995 കാലഘട്ടത്തിൽ ബാബു ആന്റണി ചേട്ടൻ വർഷത്തിൽ 8, 9 സിനിമകളൊക്കെ അഭിനയിച്ചിരുന്നു. അന്ന് ഞാൻ അദ്ദേഹത്തിന്റെ കൊടും ഫാൻ ആണ്. അദ്ദേഹത്തെ പോലെ മുടി വളർത്തണമെന്നുണ്ട്. പക്ഷേ എന്റേത് ചുരുണ്ട മുടി ആയതുകൊണ്ട് ബാക്കിലേക്ക് വളരില്ല, മുടി വളർത്തിയാൽ മുകളിലേക്ക് പൊങ്ങിയേ നിൽക്കൂ. അങ്ങനെ മുടി വളർത്താൻ കഴിയാത്ത സങ്കടമുണ്ടായിരുന്നു’.

’95 മുതൽ ഇന്നലെ വരെ ദിവസവും ഡയറി എഴുതുന്ന പതിവുണ്ട്. ഞാൻ എപ്പോഴും ഡയറി എഴുതും. അന്നൊന്നും എല്ലാ ഡേറ്റും പ്രിന്റ് ചെയ്ത ഡയറി കിട്ടാറില്ല. അതുകൊണ്ട് സാധാരണ നോട്ട് എഴുതുന്ന ബുക്കിലാണ് ഡയറി എഴുതിയിരുന്നത്. ഞങ്ങൾ അഞ്ചു മക്കളാണ് വീട്ടിൽ. സഹോദരങ്ങൾ എന്റെ ഡയറി എടുത്ത് വായിക്കാതിരിക്കാൻ ബുക്കിന്റെ കവറിൽ ബാബു ചേട്ടന്റെ ഒരു പടം വെട്ടിയെടുത്ത് ഒട്ടിച്ചു വച്ചിട്ട് ‘‘ഇത് രമേഷിന്റെ ഡയറിയാണ്. ഇത് എടുത്താൽ അറിയാല്ലോ ഞാൻ വരും വന്നു നിങ്ങളെ ഇടിക്കും’’ എന്ന് എഴുതി വച്ചിരുന്നു.

Read Also:- സാമ്പത്തികമായി തകർന്നടിഞ്ഞ പാകിസ്ഥാനോട് കാശ്മീർ മറന്ന് ഇന്ത്യയുമായി ചങ്ങാത്തം കൂടാൻ ഉപദേശം നൽകി യുഎഇയും സൗദിയും

അന്ന് മനസ്സിൽ എന്റെ രക്ഷകനാണ് ബാബുച്ചേട്ടൻ. ഇതൊരു അതിശയോക്തി അല്ല, ആ ഡയറി ഇപ്പോഴും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്’ രമേശ്‌ പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button