Latest NewsUAENewsInternationalGulf

ബാങ്ക് ചെക്കുകൾ മടങ്ങിയാൽ പരാതിപ്പെടാം: പുതിയ സംവിധാനം ഇങ്ങനെ

ദോഹ: ബാങ്ക് ചെക്കുകൾ മടങ്ങുന്നത് സംബന്ധിച്ചുള്ള പരാതികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 വിലൂടെ സമർപ്പിക്കാൻ സംവിധാനവുമായി ഖത്തർ. പരാതികൾ വെബ്സൈറ്റ് മുഖേന സമർപ്പിക്കാനുള്ള സേവനം 2020 മുതൽ ലഭ്യമാണ്. പോലീസ് സ്റ്റേഷൻ സന്ദർശിക്കാതെ കമ്പനികൾക്കും വ്യക്തികൾക്കും മൊബൈൽ ഫോണിലൂടെ പരാതി നൽകാൻ ഓൺലൈൻ സംവിധാനത്തിലൂടെ കഴിയും.

Read Also: ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുന്ന നിയമം ഉടൻ നടപ്പിലാക്കും: സൗദി അറേബ്യ

ഓൺലൈൻ മുഖേന എങ്ങനെയാണ് പരാതി സമർപ്പിക്കേണ്ടതെന്ന് നോക്കാം

പരാതി നൽകുമ്പോൾ കോർപറേറ്റ് അല്ലെങ്കിൽ വ്യക്തിഗത ചെക്ക് ആണോ മടങ്ങിയത് എന്ന കാര്യം വ്യക്തമാക്കണം. ചെക്ക് മടങ്ങിയ ബാങ്കിന്റെ പരിധിയിലുള്ള സുരക്ഷാ വകുപ്പ് അല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ വേണം പരാതി നൽകാൻ. കുറ്റാരോപിതന്റെ വിവരങ്ങൾ സമർപ്പിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

Read Also: ജില്ലാ ടൂറിസം പ്രൊമോഷനില്‍ അഴിമതിയുടെ അയ്യരുകളി, ആരോഗ്യമേഖലയില്‍ അശ്രദ്ധയും അവഗണനയും: തുറന്നടിച്ച് ജി.സുധാകരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button