Latest NewsNewsTechnology

മുന്നേറ്റം തുടർന്ന് റിലയൻസ് ജിയോ, നവംബറിലെ കണക്കുകൾ പുറത്തുവിട്ടു

ഇത്തവണ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്

ടെലികോം മേഖലയിൽ വൻ മുന്നേറ്റവുമായി റിലയൻസ് ജിയോ. ട്രായിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നവംബറിൽ 14.26 ലക്ഷം പുതിയ വരിക്കാരെയാണ് റിലയൻസ് ജിയോ നേടിയത്. തൊട്ടുപിന്നിലായി 10.56 ലക്ഷം വരിക്കാരെ ചേർത്ത് ഭാരതി എയർടെൽ രണ്ടാം സ്ഥാനത്താണ്. അതേസമയം, വോഡഫോൺ- ഐഡിയയ്ക്ക് കനത്ത തിരിച്ചടിയാണ് നവംബറിലും നേരിടേണ്ടി വന്നത്. നവംബറിൽ ഏകദേശം 18.27 ലക്ഷം വരിക്കാരെയാണ് വോഡഫോൺ- ഐഡിയയ്ക്ക് നഷ്ടമായിട്ടുള്ളത്.

2022 നവംബറിലെ കണക്കുകൾ പുറത്തുവന്നതോടെ, റിലയൻസ് ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 42.28 കോടിയായും, എയർടെലിന്റെ ആകെ വരിക്കാരുടെ എണ്ണം 36.60 കോടിയായും ഉയർന്നിട്ടുണ്ട്. 2022 നവംബർ അവസാനത്തോടെ 0.47 ശതമാനം പ്രതിമാസ വളർച്ചയോടെ മൊത്തം ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം 82.53 കോടിയായാണ് വർദ്ധിച്ചത്.

Also Read: നിങ്ങൾ അറിഞ്ഞോ വി ഡി സതീശന് കാൽ കോടിയിൽ കൂടുതൽ വില വരുന്ന ഇന്നോവ ക്രിസ്റ്റ: മാധ്യമങ്ങളെ പരിഹസിച്ച് രശ്മി ആർ നായർ

ഇത്തവണ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022 ഒക്ടോബർ അവസാനത്തിലെ 114.36 കോടിയിൽ നിന്ന് 0.05 ശതമാനം ഇടിവോടെ 114.3 കോടിയായാണ് വയർലെസ് വരിക്കാരുടെ എണ്ണം കുറഞ്ഞത്. നഗര പ്രദേശങ്ങളിൽ വയർലെസ് സബ്സ്ക്രിപ്ഷന്റെ പ്രതിമാസ വളർച്ച നിരക്ക് 0.24 ശതമാനവും, ഗ്രാമീണ പ്രദേശങ്ങളിൽ 0.39 ശതമാനവുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button