Kallanum Bhagavathiyum
KeralaCinemaMollywoodLatest NewsNewsEntertainmentMovie Gossips

അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പ്രണയ വിലാസം’: റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ‘സൂപ്പർ ശരണ്യ’ എന്ന വിജയ ചിത്രത്തിന് ശേഷം അർജ്ജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പ്രണയ വിലാസം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 17ന് ചിത്രം തീയേറ്ററുകളിലെത്തും. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മിയ, ഹക്കീം ഷാ, മനോജ് കെയു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

ഗ്രീൻ റൂം അവതരിപ്പിക്കുന്ന പ്രണയ വിലാസത്തിന്റെ തിരക്കഥ സംഭാഷണം എന്നിവ ജ്യോതിഷ് എം, സുനു എവി എന്നിവർ ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്. സുഹൈൽ കോയ, മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകർന്നിരിക്കുന്നു. ഛായാഗ്രഹണം- ഷിനോസ്. എഡിറ്റിംഗ്-ബിനു നെപ്പോളിയന്‍, കലാസംവിധാനം- രാജേഷ് പി വേലായുധന്‍, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സൗണ്ട് ഡിസൈൻ- ശങ്കരന്‍ എഎസ്, കെസി സിദ്ധാര്‍ത്ഥന്‍, സൗണ്ട് മിക്‌സ്- വിഷ്ണു സുജാതൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ- ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ്- സുഹൈല്‍ എം, കളറിസ്റ്റ്- ലിജു പ്രഭാകര്‍, സ്റ്റില്‍സ്- അനൂപ് ചാക്കോ, നിദാദ് കെഎൻ, ടൈറ്റില്‍ ഡിസൈൻ- കിഷോർ വയനാട്, പോസ്റ്റര്‍ ഡിസൈനർ- യെല്ലോ ടൂത്ത്, പിആർഒ- എഎസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button