Kallanum Bhagavathiyum
Latest NewsUAENewsInternationalGulf

അൽ മിൻഹാദ് പ്രദേശത്തിന്റെ പേര് പുനർനാമകരണം ചെയ്ത് ശൈഖ് മുഹമ്മദ്

ദുബായ്: അൽ മിൻഹാദ് പ്രദേശവും, അതിന്റെ പരിസരപ്രദേശങ്ങളും ഉൾപ്പെടുന്ന മേഖലയുടെ പേര് പുനർനാമകരണം ചെയ്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മേഖലയുടെ പേര് പുനർനാമകരണം ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ‘ഹിന്ദ് സിറ്റി’ എന്നാണ് മേഖലയുടെ പുതിയ പേര്.

Read Also: ഗാന്ധിജിയുടെ ഓർമ്മകൾ ജനാധിപത്യ രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ നിത്യ പ്രതിരോധമായി തുടരും: എം വി ഗോവിന്ദൻ

ഏതാണ്ട് 83.9 കിലോമീറ്റർ വിസ്തൃതിയുള്ള ഒരു മേഖലയുടെ പേരിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഹിന്ദ് 1, ഹിന്ദ് 2, ഹിന്ദ് 3, ഹിന്ദ് 4 എന്നിങ്ങനെ നാല് പ്രത്യേക സോണുകളായി ഈ മേഖലയെ തിരിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് റോഡ്, ദുബായ് – അൽ ഐൻ റോഡ്, ജബൽ അലി – ലെഹ്ബാബ് റോഡ് തുടങ്ങിയ പ്രധാന പാതകൾ ഈ മേഖലയിലൂടെയാണ് കടന്നു പോകുന്നത്.

Read Also: ചിന്ത തന്റെ പ്രബന്ധത്തില്‍ നന്ദിയും കടപ്പാടും അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കള്‍ക്കും

shortlink

Related Articles

Post Your Comments


Back to top button