Latest NewsNewsTechnology

ഗ്രൂപ്പ് ചാറ്റുകളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിൾ

ആദ്യ ഘട്ടത്തിൽ വൺ-ടു-വൺ മെസേജുകൾക്ക് മാത്രമായിരുന്നു ഈ ഫീച്ചർ ലഭിച്ചിരുന്നത്

ഗ്രൂപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ. ഗൂഗിളിന്റെ മെസേജിംഗ് ആപ്പുകൾ മുഖാന്തരമുള്ള ഗ്രൂപ്പ് ചാറ്റുകളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒരു മാസത്തിനുള്ളിൽ ഗൂഗിൾ മെസേജ് ആപ്പ് ബീറ്റ പ്രോഗ്രാമിലെ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കുന്നതാണ്. ചാറ്റുകൾ എൻക്രിപ്റ്റ് ചെയ്യുന്നതിനായി ഗൂഗിൾ റിച്ച് കമ്മ്യൂണിക്കേഷൻ സർവീസ് (Google RCS) ചാറ്റ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തിൽ വൺ-ടു-വൺ മെസേജുകൾക്ക് മാത്രമായിരുന്നു ഈ ഫീച്ചർ ലഭിച്ചിരുന്നത്. എന്നാൽ, ഗ്രൂപ്പ് ചാറ്റുകൾക്കും ഇപ്പോൾ ലഭ്യമാണ്. അടുത്തിടെ ഉപയോക്താക്കൾക്കായി ഇമോജി റിയാക്ഷൻ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചിരുന്നു. ഇതോടെ, അപ്ഡേറ്റ് ചെയ്ത എസ്എംഎസ് പതിപ്പിൽ 7 ഇമോജികളാണ് ഉപയോഗിക്കാൻ സാധിക്കുക. ഗൂഗിളിന്റെ മറ്റ് പ്ലാറ്റ്ഫോമുകളിലും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ കമ്പനി നടത്തുന്നുണ്ട്.

Also Read: പാകിസ്ഥാനിലെ മുസ്ലീം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത് 50 ഓളം പേർ, നൂറിലധികം പേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button