CinemaLatest NewsNews

ലിജോയുടെ മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാൻ എന്നെ ക്ഷണിച്ചിരുന്നു: റിഷഭ് ഷെട്ടി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. നേരത്തെ, കാന്താര താരം റിഷഭ് ഷെട്ടിയും ചിത്രത്തിൽ ഭാ​ഗമാകുന്നുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ, ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റിഷഭ് ഷെട്ടി.

ലിജോയുടെ സിനിമയിൽ അഭിനയിക്കാൻ തന്നെ ക്ഷണിച്ചിരുന്നുവെന്നും എന്നാൽ, മറ്റൊരു കന്നഡ ചിത്രത്തിൽ അഭിനയിക്കാനുള്ളതിനാൽ ഓഫർ വേണ്ടെന്ന് വയ്ക്കുക ആയിരുന്നുവെന്നും റിഷഭ് ഷെട്ടി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. മലൈക്കോട്ടൈ വാലിബനിൽ അതിഥി താരമായിട്ടാകും റിഷഭ് ഷെട്ടി എത്തുക എന്നായിരുന്നു റിപ്പോർട്ടുകൾ. കമല്‍ ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

ജനുവരി 18ന് ആരംഭിച്ച ‘മലൈക്കോട്ടൈ വാലിബന്റെ’ ഷൂട്ടിം​ഗ് രാജസ്ഥാനില്‍ പുരോ​ഗമിക്കുകയാണ്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.

Read Also:- ‘എന്തുകൊണ്ട് മാതൃഭാഷയായ മലയാളത്തിൽ പ്രസംഗിച്ചു കൂടാ’; റഹീമിനോട് സന്ദീപ് ജി വാര്യർ

മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, ആട് 2 ലെ ചെകുത്താന്‍ ലാസറിനെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ഹരിപ്രശാന്ത് വര്‍മ്മ എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button